കാമുകന് ക്വേട്ടഷൻ നൽകിയ മുൻ വനിത ടെന്നിസ് താരം അറസ്റ്റിൽ
text_fieldsചെന്നൈ: യുവാവിനെ കടത്തിക്കൊണ്ടുപോയി ബന്ദിയാക്കിവെച്ച കേസിൽ കാമുകിയായ മുൻ ദേശീ യ ടെന്നിസ് താരം അറസ്റ്റിലായി. അമേരിക്കയിൽ സൈക്കോളജിക്ക് പഠിക്കുന്ന മുൻ ദേശീയ അ ണ്ടർ 14 ടെന്നിസ് ചാമ്പ്യനായ വാസവി ഗണേശൻ(20) ആണ് പ്രതി.
വാസവിയും ചെന്നൈ സ്വദേശി കെ.നവീദ് അഹമദും(21) പ്രണയത്തിലായിരുന്നു. ഇൗയിടെ അമേരിക്കയിൽനിന്നെത്തിയ വാസവി നവീദുമായി കൂടിക്കാഴ്ച നടത്തവെ ഇരുവരും മൊബൈൽഫോണിൽ പടമെടുത്തു. പിന്നീട് വാസവി തെൻറ ഫോേട്ടാ ഡിലിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെങ്കിലും നവീദ് വഴങ്ങിയില്ല. തുടർന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തി. അതിനിടെ ഫോണുമായി നവീദ് സ്ഥലംവിട്ടു. നവീദിനെ കടത്തിക്കൊണ്ടുപോയി മർദ്ദിക്കാനും ഫോൺ തിരികെ ലഭ്യമാക്കാനും വേണ്ടി വാസവി സാമൂഹിക മാധ്യമങ്ങളിലുടെ പരിചയപ്പെട്ട സുഹൃത്തുക്കളുടെ സഹായംതേടി.
ചെന്നൈ വേളാച്ചേരി എസ്.ഭാസ്ക്കർ, ശരവണൻ, ബാഷ, ഗോകുൽ, അഭിഷേക് എന്നിവർക്കാണ് ഇതുമായി ബന്ധെപ്പട്ട് ക്വേട്ടഷൻ നൽകിയത്. ബന്ദിയാക്കിയ നവീദിനെ വിട്ടയക്കാൻ സംഘം രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് നടക്കാതായപ്പോൾ റിസ്റ്റ്വാച്ച്, മൊബൈൽഫോൺ തുടങ്ങിയവ പിടിച്ചുപറി നടത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നവീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു പ്രതികളും പൊലീസ് പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വാസവി ക്വേട്ടഷൻ നൽകിയ വിവരമറിയുന്നത്. പിന്നീട് നഗരത്തിലെ സ്വകാര്യ നക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന വാസവിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
