Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഉംറക്കായി സാനിയ മിർസ...

ഉംറക്കായി സാനിയ മിർസ സൗദിയിൽ

text_fields
bookmark_border
ഉംറക്കായി സാനിയ മിർസ സൗദിയിൽ
cancel
camera_alt????? ??????? ????????? ???????

ജിദ്ദ: ഉംറ നിർവഹിക്കാനായി ഇന്ത്യൻ ടെന്നീസ്​ താരം സാനിയ മിർസ സൗദിയിൽ. ഭർത്താവും പാകിസ്​താൻ ക്രിക്കറ്റ്​ താരവുമായ ​ശു​െഎബ്​ മാലികിനും കുടുംബാംഗങ്ങൾക്കുമൊപ്പമാണ്​ സാനിയ എത്തിയത്​. സാനിയയുടെ പിതാവ്​ ഇംറാൻ മിർസ, മാതാവ്​ നസീമ, സഹോദരി അനം മിർസ എന്നിവരും ഒപ്പമുണ്ട്​. യു.എ.ഇയിൽ നിന്ന്​ മദീനയിലാണ്​ ഇവർ ആദ്യമെത്തിയത്​. പ്രവാചക​​​െൻറ പള്ളി സന്ദർശനം കഴിഞ്ഞ്​ കുടുംബം മക്കയി​ലേക്ക്​ പോയി.

സാനിയയും ശു​െഎബും പിതാവ്​ ഇംറാനും ഉംറക്ക്​ ഒരുങ്ങുന്നു
 

മദീനയിലെ വിവിധ സ്​ഥലങ്ങൾ സന്ദർശിക്കുന്നതി​​​െൻറയും ഉംറക്ക്​ ഒരുങ്ങുന്നതി​​​െൻറയും ചിത്രങ്ങൾ അനം മിർസയും ശു​െഎബ്​ മാലികും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. 2010 വിവാഹിതരായ സാനിയയും ശു​െഎബും തങ്ങളുടെ ആദ്യ കുഞ്ഞിനായി ഒരുങ്ങുകയാണെന്ന്​ അടുത്തിടെയാണ്​ ​അറിയിച്ചത്​. കുറച്ചുമാസങ്ങളായി ടെന്നീസ്​ കോർട്ടിൽ നിന്ന്​ വിട്ടുനിൽക്കുകയാണ്​ സാനിയ. ഒക്​ടോബറിലായിരിക്കും പ്രസവമെന്നും ദമ്പതികൾ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahgulf newsmalayalam newssaudil
News Summary - umrah-saudi-gulf news
Next Story