Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രഞ്ച് ഒാപൺ കെർബർ പുറത്ത്
text_fieldsbookmark_border
പാരിസ്: ഫ്രഞ്ച് ഒാപൺ ടെന്നിസിെൻറ ആദ്യ ദിനത്തിൽതന്നെ അട്ടിമറി തോൽവിയോടെ വനിത സിംഗിൾസ് ഒന്നാം നമ്പർ ആഞ്ജലിക് കെർബർ പുറത്ത്. 40ാം റാങ്കുകാരിയായ എകത്രീന മകറോവയാണ് ടോപ് സീഡ് താരത്തെ (6-2,6-2) ആദ്യ റൗണ്ടിൽ പുറത്താക്കിയത്. ഫ്രഞ്ച് ഒാപൺ ചരിത്രത്തിൽ ടോപ് സീഡ് താരം ആദ്യറൗണ്ടിൽ പുറത്താവുന്ന റെക്കോഡും കെർബറുടെ പേരിലായി. അതേസമയം, മോഷ്ടാവിെൻറ കുത്തേറ്റ് വിശ്രമംകഴിഞ്ഞ് തിരിച്ചെത്തിയ പെട്രക്വിറ്റോവ രണ്ടാം റൗണ്ടിൽ കടന്നു. അമേരിക്കയുെട ജൂലിയ ബൊസെറപിനെ 6-3, 6-2 സ്കോറിന് തോൽപിച്ചാണ് മുന്നേറിയത്. എട്ടാം സീഡ് സ്വെറ്റ്ലാന കുസ്നെറ്റ്സോവയും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷവിഭാഗത്തിൽ ഡൊമിനിക് തീം, ഇവോ കർലോവിക്, ഗ്രിഗർ ദിമിത്രോവ് രണ്ടാം റൗണ്ടിൽ കടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
