ടെന്നിസ്: പുതുയുഗത്തിന് തുടക്കംകുറിക്കാൻ എ.ടി.പി കപ്പ്
text_fieldsമെൽബൺ: പുതിയ ടെന്നിസ് യുഗത്തിന് ശുഭാരംഭംകുറിക്കാൻ ആസ്ട്രേലിയൻ ഓപണിന് മുന്ന ോടിയായി മുൻനിര താരങ്ങളായ റാഫേൽ നദാലും നെവാക് ദ്യോകോവിച്ചുമടങ്ങുന്ന ലോക റാങ് കിങ്ങിലെ ആദ്യ 30 കളിക്കാർ പുതുതായി ആരംഭിക്കുന്ന എ.ടി.പി കപ്പിൽ മാറ്റുരക്കാനിറങ്ങും. റോജർ ഫെഡറർ, ആൻഡി മറെ, കെയ് നിഷികോരി എന്നിവർ പങ്കെടുക്കുന്നില്ല.
ബ്രിസ്ബേൻ, പെർത്ത്, സിഡ്നി എന്നീ ആസ്ട്രേലിയൻ നഗരങ്ങളാണ് ടൂർണമെൻറിന് വേദിയാകുന്നത്. റൗണ്ട് റോബിൻ ലീഗിൽ 24 രാജ്യങ്ങളെ ആറു ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. ഇതിൽനിന്ന് എട്ടു ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കും. 15 ദശലക്ഷം ഡോളർ (ഏകദേശം 106.88 കോടി ഇന്ത്യൻ രൂപ) സമ്മാനത്തുകയുള്ള ടൂർണമെൻറിെൻറ ഫൈനൽ 12ാം തീയതി സിഡ്നിയിലാണ്.
ബോറിസ് ബെക്കർ (ജർമനി), മാരത് സഫീൻ (റഷ്യ), ടിം ഹെൻമാൻ (ബ്രിട്ടൻ), ലെയ്റ്റൻ ഹെവിറ്റ് (ആസ്ട്രേലിയ), തോമസ് മസ്റ്റർ (ഒാസ്ട്രിയ) എന്നീ ഇതിഹാസങ്ങളാണ് അവരവരുടെ രാജ്യങ്ങളെ നയിക്കുന്നത്.
