ഒരുമിച്ച്​ കപ്പടിച്ച്​ നദാലും ഫെഡററും; ലേവർ കപ്പ്​ ടീം യൂറോപ്പിന്​

21:44 PM
23/09/2019

ജനീവ: ടെന്നിസ്​ കോർട്ടിലെ ഇതിഹാസതാരങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും സൈഡ്​ ബെഞ്ചിലിരുന്ന്​ പിന്തുണയുമായെത്തിയപ്പോൾ ടീം വേൾഡി​​െൻറ  മിലോസ്​ റയോണിക്കിനെ (കാനഡ) തോൽപിച്ച്​ അലക്​സാണ്ടർ സ്വരേവ്​ ടീം യൂറോപ്പിന്​ ലേവർ കപ്പ്​ നേടിക്കൊടുത്തു.  6-4, 3-6, 10-4നായിരുന്നു ജർമൻ താരമായ സ്വരേവി​​െൻറ ജയം.

റാഫേൽ നദാൽ പരിക്കേറ്റു​ പിന്മാറുകയും ഫെഡറർ ഡബ്​ൾസിൽ തോൽവി ഏറ്റുവാങ്ങുകയും ചെയ്​തതോടെ ജോൺ മക്കെ​േൻറാ നയിക്കുന്ന ടീം വേൾഡ്​ വിജയപ്രതീക്ഷയിലായിരു​െന്നങ്കിലും 13-11ന്​ എതിരാളികൾ ജേതാക്കളാവുകയായിരുന്നു. സിംഗ്​ൾസിൽ ഫെഡറർ ജോൺ ഇസ്​നറെ തോൽപിച്ചതും യൂറോപ്പിന്​ തുണയായി. തുടർച്ചയായ മൂന്നാം വർഷമാണ്​ ടീം യൂറോപ്പ്​ ​േലവർ കപ്പ്​ ജേതാക്കളാകുന്നത്​.  

Loading...
COMMENTS