Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർജുന അവാർഡ് ജേതാവ് പീഡിപ്പിച്ചതായി പതിനെട്ടുകാരിയുടെ പരാതി

text_fields
bookmark_border
അർജുന അവാർഡ് ജേതാവ് പീഡിപ്പിച്ചതായി പതിനെട്ടുകാരിയുടെ പരാതി
cancel

കൊൽക്കത്ത: ഇന്ത്യൻ ടേബിൾ ടെന്നീസ് താരം സൗമ്യജിത് ഗൗഷ് തന്നെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പതിനെട്ടുകാരിയുടെ പരാതി. ബർസത് വനിതാ പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്.

മൂന്ന് വർഷത്തിലേറെയായി ബന്ധം പുലർത്തിയിരുന്നതായും ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്താൻ നിർബന്ധിതയാണെന്നും പെൺകുട്ടി ആരോപിച്ചു. 2014 ൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ഘോഷിൻെറ കുടുംബം രംഗത്തെത്തി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു. വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ് മുൻനിർത്തി ബ്ലാക്ക്മെയിങ് വഴി പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണിതെന്ന് താരത്തിൻെറ ബന്ധു വ്യക്തമാക്കി.

2012, 2016 ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സൗമ്യജിത് ഗൗഷ് അർജുന അവാർഡ് ജേതാവാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Soumayjit Ghosh- accused of raping minor- sports news
Next Story