Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right24ാം...

24ാം ഗ്രാ​ൻ​ഡ്​​സ്ലാമിനരികെ സെറീന; ഫൈനലിൽ ഹാലെപ്​ എതിരാളി

text_fields
bookmark_border
24ാം ഗ്രാ​ൻ​ഡ്​​സ്ലാമിനരികെ സെറീന; ഫൈനലിൽ ഹാലെപ്​ എതിരാളി
cancel

ല​ണ്ട​ൻ: 24ാം ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​ത്തി​നും സെ​റീ​ന വി​ല്യം​സി​നു​മി​ട​യി​ൽ ഇ​നി ഒ​രു മ​ത്സ​ര​ത്തി​​​െൻറ ദൂ​രം മാ​ത്രം. സെ​മി​യി​ൽ ത​ക​ർ​പ്പ​ൻ വി​ജ​യ​വു​മാ​യി 11ാം സീ​ഡാ​യ അ​മേ​രി​ക്ക​ൻ താ​രം വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ലേ​ക്ക്​ കു​തി​ച്ചു. ഏ​ഴാം സീ​ഡ്​ റു​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പാ​ണ്​ ശ​നി​യാ​ഴ്​​ച​ത്തെ ക​ലാ​​ശ​ക്ക​ളി​യി​ൽ സെ​റീ​ന​യു​ടെ എ​തി​രാ​ളി.

സെ​മി​യി​ൽ സെ​റീ​ന 6-1, 6-2ന്​ ​സീ​ഡി​ല്ലാ താ​രം ചെ​ക്​ റി​പ്പ​ബ്ലി​ക്കി​​​െൻറ ബാ​ർ​ബ​റ സ്​​ട്രൈ​ക്കോ​വ​യെ​യും ഹാ​ലെ​പ്​ 6-1, 6-3ന്​ ​എ​ട്ടാം സീ​ഡ്​ യു​ക്രെ​യ്​​നി​​​െൻറ എ​ലീ​ന സ്വി​റ്റോ​ലി​ന​യെ​യും ത​ക​ർ​ത്തു. 23 ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​ങ്ങ​ൾ ​േഷ​ാ​കേ​സി​ലു​ള്ള സെ​റീ​ന​ക്ക്​ ഒ​രു കി​രീ​ടം​കൂ​ടി നേ​ടാ​നാ​യാ​ൽ ഇ​തി​ഹാ​സ​താ​രം മാ​ർ​ഗ​ര​റ്റ്​ കോ​ർ​ട്ടി​​​െൻറ 24 കി​രീ​ട​ങ്ങ​ളു​ടെ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്താം.

വിം​ബി​ൾ​ഡ​ണി​ൽ എ​ട്ടാം കി​രീ​ടം തേ​ടി​യാ​ണ്​ 37കാ​രി​യു​ടെ യാ​ത്ര. ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ ക്വാ​ർ​ട്ട​റി​ലും ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ മൂ​ന്നാം റൗ​ണ്ടി​ലും പു​റ​ത്താ​യി​രു​ന്ന സെ​റീ​ന വിം​ബി​ൾ​ഡ​ണി​ലും മു​ൻ​റൗ​ണ്ടു​ക​ളി​ൽ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, സെ​മി​യി​ൽ എ​തി​രാ​ളി​ക്ക്​ കാ​ര്യ​മാ​യ പ​ഴു​ത​നു​വ​ദി​ക്കാ​തെ​യാ​യി​രു​ന്നു സെ​റീ​ന​യു​ടെ മു​ന്നേ​റ്റം. മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ ഹാ​ലെ​പി​ന്​ ആ​ദ്യ വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫ്ര​ഞ്ച്​ ഒാ​പ​ൺ മാ​ത്ര​മാ​ണ്​ ഹാ​ലെ​പി​​​െൻറ കൈ​വ​ശ​മു​ള്ള ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ടം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serena williamsSimona Halep
News Summary - serena williams simona halep
Next Story