Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസെറീന...

സെറീന വില്യംസ്​ ഇറ്റാലിയൻ ഒാപണിൽ നിന്നും പിന്മാറി

text_fields
bookmark_border
സെറീന വില്യംസ്​ ഇറ്റാലിയൻ ഒാപണിൽ നിന്നും പിന്മാറി
cancel
റോം: ​മ​ഡ്രി​ഡ്​ ഒാ​പ​ണി​നു പി​ന്നാ​ലെ ഇ​റ്റാ​ലി​യ​ൻ ഒാ​പ​ണി​ൽ​നി​ന്നും മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ൈസ​റീ​ന വി​ല്യം​സ്​ പി​ന്മാ​റി. പ​നി മൂ​ല​മാ​ണ്​ ഇൗ ​മാ​സം 14 മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന ടൂ​ർ​ണ​െ​മ​ൻ​റി​ൽ​നി​ന്ന്​ സെ​റീ​ന പി​ന്മാ​റി​യ​തെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ഇൗ ​മാ​സം 27ന്​ ​തു​ട​ങ്ങു​ന്ന സീ​സ​ണി​ലെ ര​ണ്ടാം ഗ്രാ​ൻ​ഡ്​​സ്ലാം ടൂ​ർ​ണ​മ​െൻറാ​യ ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ സെ​റീ​ന ക​ളി​ക്കു​ന്ന കാ​ര്യ​വും സം​ശ​യ​ത്തി​ലാ​യി. 

മ​ക​ൾ ഒ​ളി​മ്പി​യ​ക്ക്​ ജ​ന്മം ന​ൽ​കി ആ​റ്​ മാ​സ​ത്തി​നു​ശേ​ഷം ഇൗ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ്​ സെ​റീ​ന കോ​ർ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ഇ​ന്ത്യ​ൻ വെ​ൽ​സ്, മി​യാ​മി ഒാ​പ​ണു​ക​ളി​ൽ ക​ളി​ച്ചെ​ങ്കി​ലും പൂ​ർ​ണ ശാ​രീ​രി​ക​ക്ഷ​മ​ത കൈ​വ​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന്​ സെ​റീ​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​റ്റാ​ലി​യ​ൻ ഒാ​പ​ണി​ൽ 2002, 2013, 2014, 2016 വ​ർ​ഷ​ങ്ങ​ളി​ലെ ജേ​ത്രി​യാ​ണ്​ 36കാ​രി. 23 ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​യു​ള്ള സെ​റീ​ന ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ മൂ​ന്ന്​ ത​വ​ണ ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisserena williamsmalayalam newssports newsItalian Open
News Summary - serena williams has withdrawn from the Italian Open -Sports news
Next Story