Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസെ​റീ​ന​ക്ക്​...

സെ​റീ​ന​ക്ക്​ ക​രി​യ​റി​ലെ വ​മ്പ​ൻ തോ​ൽ​വി

text_fields
bookmark_border
സെ​റീ​ന​ക്ക്​ ക​രി​യ​റി​ലെ വ​മ്പ​ൻ തോ​ൽ​വി
cancel
കാ​ലി​ഫോ​ർ​ണി​യ: ടെ​ന്നി​സ്​ ഇ​തി​ഹാ​സം സെ​റീ​ന വി​ല്യം​സി​ന്​ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ തോ​ൽ​വി. സി​ലി​ക്ക​ൺ വാ​ലി ക്ലാ​സി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ്​ ജൊ​ഹാ​ന കോ​ൻ​റ​യോ​ട്​ ക​രി​യ​റി​ലെ വ​ലി​യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി ത​ല​താ​ഴ്​​ത്തി മ​ട​ങ്ങി​യ​ത്. വെ​റും 52 മി​നി​റ്റ്​ മാ​ത്രം നീ​ണ്ട മ​ത്സ​ര​ത്തി​ൽ 6-1, 6-0 എ​ന്ന സ്​​കോ​റി​നാ​ണ് ബ്രി​ട്ടീ​ഷു​കാ​രി മു​ൻ ചാ​മ്പ്യ​നെ ​നാ​ണം​കെ​ടു​ത്തി​യ​ത്. ​

ഒ​രു ഗെ​യി​മി​ൽ മാ​ത്ര​മാ​ണ്​ 23 ത​വ​ണ ഗ്രാ​ൻ​ഡ്​ സ്ലാം ​നേ​ടി​യ ഇ​തി​ഹാ​സ​താ​ര​ത്തി​ന്​ ജ​യി​ക്കാ​നാ​യ​ത്. സെ​റീ​ന​യെ ത​ല​ങ്ങും വി​ല​ങ്ങും പാ​യി​ച്ച കോ​​െൻറ അ​നാ​യാ​സം ക​ളി ജ​യി​ച്ചു. സി​ലി​ക്ക​ൺ വാ​ലി ക്ലാ​സി​കി​ൽ മൂ​ന്നു​ ത​വ​ണ ചാ​മ്പ്യ​നാ​യ താ​ര​മാ​ണ്​ സെ​റീ​ന.

അ​മ്മ​യാ​യ​തി​നു​ശേ​ഷം 36കാ​രി​യാ​യ താ​ര​ത്തി​​െൻറ അ​ഞ്ചാം ടൂ​ർ​ണ​മ​െൻറാ​യി​രു​ന്നു ഇ​ത്​. വിം​ബ്​​ൾ​ട​ണി​ൽ ആ​ഞ്ച​ലി​ക്​ കെ​ർ​ബ​റി​നോ​ടും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സെ​റീ​ന തോ​റ്റു​പു​റ​ത്താ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisserena williamsmalayalam newssports news
News Summary - Serena Williams handed worst defeat of her career- Sports news
Next Story