സാനിയ ഇന്ത്യൻ ടീമിൽ
text_fieldsന്യൂഡൽഹി: ഹൊബാർട്ട് ഇൻറർനാഷനൽ ടൂർണമെൻറിലൂടെ ടെന്നിസ് കോർട്ടിൽ തിരിച്ചെത്താനൊരുങ്ങുന്ന സാനിയ മിർസക്ക് ഇന്ത്യൻ ടീമിലേക്കും വിളിയെത്തി. അടുത്ത ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഫെഡ് കപ്പിനുള്ള അഞ്ചംഗ ടീമിലാണ് താരത്തെ ഉൾപ്പെടുത്തിയത്.
അങ്കിത ഭാംഭ്രി പരിശീലിപ്പിക്കുന്ന ടീമിൽ അങ്കിത റെയ്ന, റിയ ഭാട്ടിയ, റുതുജ ഭോസ്ലെ, കർമൻ കൗർ താൻഡി എന്നിവരാണ് മറ്റു താരങ്ങൾ. ഏഷ്യ-ഒാഷ്യാന ഗ്രൂപ് ഒന്നിൽ ചൈന, ചൈനീസ് തായ്പേയി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ഉസ്ബെകിസ്താൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ. മകൻ ഇസാന് ജന്മം നൽകാനായി 2017 മുതൽ ടെന്നിസ് കോർട്ടിൽനിന്ന് അവധിയെടുത്ത സാനിയ 2016ലാണ് അവസാനമായി ഫെഡറേഷൻ കപ്പ് കളിച്ചത്. ഹൊബാർട്ടിൽ യുക്രെയ്ൻ താരം നാദിയ കിച്നോക്കാണ് സാനിയയുടെ പങ്കാളി.
