സാനിയ മിർസ തിരിച്ചെത്തുന്നു
text_fieldsമുംബൈ: മകൻ ഇസാന് ജന്മം നൽകാനായി ടെന്നിസിൽനിന്ന് താൽക്കാലിക ‘ബ്രേക്ക്’ എടുത്ത സാ നിയ മിർസ അടുത്തവർഷം ജനുവരിയോടെ കോർട്ടിൽ തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചു. ഹൊ ബാർട്ട് ഇൻറർനാഷനൽ ടൂർണമെൻറിലാകും സാനിയയുടെ തിരിച്ചുവരവ്.
യുക്രെയിനിെൻറ ലോക 38ാം നമ്പർ താരം നാദിയ ഖിചനോകായിരിക്കും സാനിയയുടെ പങ്കാളി. ആസ്ട്രേലിയൻ ഓപണിെൻറ മിക്സഡ് ഡബ്ൾസിൽ അമേരിക്കൻ താരം രാജീവ് റാമിനൊപ്പമാണ് സാനിയ റാക്കറ്റേന്തുന്നത്.
ആറ് തവണ ഗ്രാൻഡ്സ്ലാം ജേതാവായ 33കാരി, 2017 ഒക്ടോബറിൽ നടന്ന ചൈന ഓപണിലാണ് അവസാനമായി കോർട്ടിലെത്തിയത്.
പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിെന വിവാഹം ചെയ്ത സാനിയ കഴിഞ്ഞവർഷം ഒക്ടോബറിലാണ് മകൻ ഇസാന് ജന്മം നൽകിയത്.
