ഫെഡറർ വീണു

22:57 PM
11/07/2018
roger-fedrar-23

ല​ണ്ട​ൻ: പ്രാ​യം മ​ങ്ങ​ൽ​വീ​ഴ്​​ത്തി​യ സ്വി​സ്​ പോ​രാ​ട്ട​വീ​ര്യം ഒ​ടു​വി​ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക​രു​ത്തി​നു​മു​ന്നി​ൽ വീ​ണു. വിം​ബ്​​ൾ​ഡ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നി​ൽ കെ​വി​ൻ ആ​​ൻ​ഡേ​ഴ്​​സ​ണാ​ണ്​ റോ​ജ​ർ ഫെ​ഡ​റ​റെ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ 6-2, 7-6, 5-7, 4-6, 11-13. കോ​ർ​ട്ട്​ ഒ​ന്നി​ലെ ത​ക​ർ​പ്പ​ൻ പോ​രാ​ട്ട​ത്തി​ൽ ജ​യ​വും സ്​​കോ​റും മാ​റി​മ​റി​ഞ്ഞ​തി​നൊ​ടു​വി​ലാ​ണ്​ ത​ള​ർ​ച്ച ബാ​ധി​ച്ച്​ ഫെ​ഡ​റ​ർ പ​രാ​ജ​യം സ​മ്മ​തി​ച്ച​ത്. മു​മ്പ്​ പ​ര​സ്​​പ​രം മു​ഖാ​മു​ഖം ​ക​ണ്ട നാ​ലു​ത​വ​ണ​യും അ​നാ​യാ​സ ജ​യം സ്വ​ന്ത​മാ​ക്കി​യ ഫെ​ഡ​റ​റു​ടെ രാ​ജ​കീ​യ ഭാ​വ​ം ക​ണ്ടാ​ണ്​ ക​ളി തു​ട​ങ്ങി​യ​ത്. ര​ണ്ട്​ പോ​യ​ൻ​റ്​ മാ​ത്രം വി​ട്ടു​ന​ൽ​കി ആ​ദ്യ സെ​റ്റ്​ പി​ടി​ച്ച ഫെ​ഡ​റ​റെ പി​ന്നീ​ട്​ കോ​ർ​ട്ടി​ൽ ത​ല​ങ്ങും വി​ല​ങ്ങും പാ​യി​ച്ച്​ ആ​ൻ​ഡേ​ഴ്​​സ​ൺ ര​ണ്ടാം സെ​റ്റി​ൽ തി​രി​ച്ചു​വ​ര​വി​​െൻറ സൂ​ച​ന ന​ൽ​കി.

ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ട മ​ത്സ​രം ക​ഷ്​​ടി​ച്ചു ജ​യി​ച്ച ഫെ​ഡ​റ​റെ നി​ലം​വാ​ഴാ​ൻ വി​ടാ​തെ​യാ​യി​രു​ന്നു അ​ടു​ത്ത സെ​റ്റു​ക​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​ത്തി​​െൻറ പ്ര​ക​ട​നം. പി​ഴ​വു​ക​ൾ വ​രാ​തെ, ഒ​രി​ക്ക​ലും പ​ത​റാ​തെ പൊ​രു​തി​യ ആ​ൻ​ഡേ​ഴ്​​സ​ൺ അ​ടു​ത്ത ര​ണ്ടു സെ​റ്റും അ​നാ​യാ​സം പി​ടി​ച്ചു. അ​ഞ്ചാം സെ​റ്റി​ലേ​ക്കു നീ​ണ്ട മ​ത്സ​രം 6-6ന്​ ​സ​മ​നി​ല പി​ടി​ച്ച​തോ​ടെ​യാ​ണ്​ ടൈ​ബ്രേ​ക്ക​റി​ലേ​ക്ക്​ നീ​ണ്ട​ത്. സ​ർ​വി​സ്​ തു​ട​ർ​ച്ച​യാ​യി പോ​യ​ൻ​റാ​ക്കി ഇ​രു​വ​രും മ​ു​ന്നോ​ട്ടു​പോ​യ ക​ളി​യി​ൽ ഒ​ടു​വി​ൽ ആ​ൻ​ഡേ​ഴ്​​സ​ൺ 11-13ന്​ ​സെ​റ്റും ജ​യി​ച്ചു. ഒ​മ്പ​താം കി​രീ​ട​മെ​ന്ന സ്വ​പ്​​ന നേ​ട്ട​ത്തി​ലേ​ക്ക്​ കു​തി​ച്ച ഫെ​ഡ​റ​ർ​ക്ക്​​ ഇ​തോ​ടെ മ​ട​ക്ക​യാ​ത്ര. 

നേ​ര​ത്തെ, മൂ​ന്നു​ത​വ​ണ ചാ​മ്പ്യ​നാ​യ ​നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ 2015നു ​ശേ​ഷം ആ​ദ്യ​മാ​യി വിം​ബ്​​ൾ​ഡ​ൺ സെ​മി​യി​ൽ. 24ാം സീ​ഡാ​യ ജ​പ്പാ​ൻ താ​രം കി ​നി​​ഷി​കോ​റി​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന്​ സെ​റ്റു​ക​ൾ​ക്ക്​ മ​റി​ക​ട​ന്നാ​ണ്​​ സെ​ർ​ബ്​ താ​രം എ​ട്ടാം ത​വ​ണ​യും അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. സ്​​കോ​ർ: 6-3, 3-6, 6-2, 6-2. തു​ട​ർ​ച്ച​യാ​യി 12 ത​വ​ണ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യി​ട്ടും പ​രാ​ജ​യം മാ​ത്ര​മെ​ന്ന മോ​ശം റെ​ക്കോ​ഡ്​ മ​റി​ക​ട​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ്​ ജ​പ്പാ​ൻ താ​രം ദ്യോ​കോ​വി​ച്ചി​നെ​തി​രെ വിം​ബ്​​ൾ​ഡ​ണി​ൽ റാ​​ക്ക​റ്റേ​ന്തി​യ​ത്.

Loading...
COMMENTS