Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightമയാമി ഒാപൺ: ഫെഡറർ...

മയാമി ഒാപൺ: ഫെഡറർ പുറത്ത്​; ഫ്രഞ്ച്​ ഒാപണിൽ നിന്ന് പിൻവാങ്ങി

text_fields
bookmark_border
മയാമി ഒാപൺ: ഫെഡറർ പുറത്ത്​; ഫ്രഞ്ച്​ ഒാപണിൽ നിന്ന് പിൻവാങ്ങി
cancel

മയാമി: ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ മയാമി ഒാപണിൽനിന്ന്​ പുറത്തായി. രണ്ടാം റൗണ്ടിൽ ആസ്​​േട്രലിയൻ താരം താനസി കോക്കിനക്കിസി​നോട്​ തോറ്റാണ്​ സ്വിസ്​ താരം പുറത്താവുന്നത്​. സ്​കോർ: 3-6, 6-3, 7-6. തോൽവിക്കു പിന്നാലെ വരുന്ന ഫ്രഞ്ച്​ ഒാപണിൽ നിന്ന്​ പിന്മാറുന്നതായി അറിയിച്ചു.

കഴിഞ്ഞ വർഷവും കളിമൺ കോർട്ടിലെ ​പോരാട്ടത്തിൽ നിന്നും ഫെഡറർ പിൻവാങ്ങിയിരുന്നു. രണ്ടാം റൗണ്ടിൽ പുറത്തായതോടെ എ.ടി.പി റാങ്ക്​ പട്ടികയിൽനിന്നും താരത്തിന്​ ഒന്നാം റാങ്ക്​ നഷ്​ടമായേക്കും. ആദ്യ സ്​ഥാനം നിലനിർത്തണമെങ്കിൽ ഇൗ ടൂർണമ​െൻറിൽ ഫെഡറർക്ക്​  ക്വാർട്ടർ ഫൈനലിലെത്തേണ്ടിയിരുന്നു. 

175ാം റാങ്കുകാരനായ കോക്കിനക്കിസിനെതിരെ ആദ്യ സെറ്റ് ​ജയിച്ച് ​(6^3) തുടങ്ങിയെങ്കിലും തുടർന്നുള്ള രണ്ടു സെറ്റുകളും സ്വിസ്​താരത്തിന്​ നഷ്​ടമാവുകയായിരുന്നു. 2003ൽ 178ാം റാങ്കുകാരനായ ഫ്രാൻസിസ്​കോ ക്ലാവെറ്റ്​ ഒന്നാം സ്​ഥാനത്തുണ്ടായിരുന്ന ലെയ്​ട്ടൺ ഹെവിറ്റിനെ തോൽപിച്ചതിനുശേഷം ഇതാദ്യമായാണ്​ താഴെ റാങ്കുകാരൻ മിയാമിയിൽ അട്ടിമറി നടത്തുന്നത്​.  

വനിത സിംഗ്​ൾസിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്​ മൂന്നാം റൗണ്ടിൽ പുറത്തായി. പോളണ്ടി​​െൻറ അഗ്​നീസ്​ക റഡ്​വാൻസ്​കയോട്​ 3-6, 6-2, 6-3ന്​ തോറ്റാണ്​ ഹാലെപ്​ പുറത്താവുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisroger federermiami openmalayalam newssports news
News Summary - Roger Federer ousted from Miami Open -Sports news
Next Story