Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫെഡറർ ആസ്​​ട്രേലിയൻ...

ഫെഡറർ ആസ്​​ട്രേലിയൻ ഒാപ്പൺ ഫൈനലിൽ; അ​മൂ​ല്യ നേ​ട്ടത്തിനരികെ സ്വിസ് ഇതിഹാസം

text_fields
bookmark_border
roger-fedrar
cancel

മെൽബൺ: ക​രി​യ​റി​ലെ 20ാം ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​മെ​ന്ന അ​മൂ​ല്യ നേ​ട്ടത്തിലേക്ക് മുന്നേറുന്ന സ്വിസ്​ ഇതിഹാസം റോജർ ഫെഡറർ ആസ്​​ട്രേലിയൻ ഒാപ്പൺ ഫൈനലിൽ. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സീ​ഡി​ല്ലാ താ​രം ചുങ്​ യോണിനെ സെമിയിൽ വീഴ്ത്തിയാണ് ഫെഡറർ കലാശപ്പോരിനെത്തിയത്. സ്കോർ 6-1, 5-2 ലെത്തി നിൽക്കവേ ചുങ്​ യോൺ പരിക്കേറ്റ്​ പിന്മാറുകയായിരുന്നു. ക്രൊയേഷ്യൻ താരം മരിൻ സിലിച്ചാണ്​ കലാശപ്പോരിൽ ഫെഡററുടെ എതിരാളി.


ചെ​ക്ക്​ റി​പ്പ​ബ്ലി​ക്​ താ​രം തോ​മ​സ്​ ബെ​ർ​ഡി​ചി​നെ നേ​രി​ട്ടു​ള്ള ​െസ​റ്റു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​​നായ ഫെഡറർ സെമിയിലെത്തിയത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ നൊ​വാ​ക്​ ദ്യോ​കോ​വി​ചി​നെ അ​ട്ടി​മ​റി​ച്ച ചു​ങ്, ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യു​ടെ ടെ​ന്നി​സ്​ സാ​ൻ​ഡ്​​ഗ്രെ​നെ​ തോ​ൽ​പി​ച്ചാണ് സെമിയിലെത്തിയത്.  58ാം റാ​ങ്കു​കാ​ര​നാ​യ ചു​ങ്​ യോ​ൺ സീ​ഡി​ല്ലാ​തെ​യാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. മെ​ൽ​ബ​ണി​ലെ​ത്തും മു​​മ്പ​ത്തെ ഗ്രാ​ൻ​ഡ്​​സ്ലാം മി​ക​വ്​ മൂ​ന്നാം റൗ​ണ്ട്​ മാ​ത്രം. എ​ന്നാ​ൽ, ക​ട്ടി​ക്ക​ണ്ണ​ട​യും 21​െൻ​റ ചു​റു​ചു​റു​ക്കു​മാ​യി കു​തി​ച്ച കൊ​റി​യ​ക്കാ​ര​ൻ ആ​രാ​ധ​ക​രു​െ​ട മ​നം​ക​വ​ർ​ന്നു. 

ബ്രിട്ട​​​െൻറ കിലെ എഡ്​മുണ്ടിനെ അനായാസം മറികടന്നാണ് ക്രൊയേഷ്യൻ താരമായ സിലിച്ച് ഫൈനലിലെത്തിയത്. വനിതകളിൽ ഹാലെപ്​​​​-വോസ്​നിയാക്കി കലാശപ്പോരാട്ടമാണ് നടക്കാനുള്ളത്. ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്​ മുൻ ചാമ്പ്യൻ എയ്​ഞ്ചലിക്​ കെർബറെ തോൽപിച്ച്​ ഫൈനലിൽ കടന്ന​പ്പോൾ,  എലിസ്​ മെർട്ടിനസിനെ തോൽപിച്ച്​ സ്വിറ്റ്​സർലൻഡ്​ താരം വോസ്​നിയാക്കിയും കൊട്ടിക്കലാശത്തിലെത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian openroger federerfinalmalayalam newssports news
News Summary - Roger Federer into Australian Open final as Hyeon Chung retires hurt – as it happened-Sports news
Next Story