Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.​എ​സ്​ ഒാ​പ​ൺ:...

യു.​എ​സ്​ ഒാ​പ​ൺ: ന​ദാ​ൽ,  ഫെ​ഡ​റ​ർ  പ്രീ​ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
യു.​എ​സ്​ ഒാ​പ​ൺ: ന​ദാ​ൽ,  ഫെ​ഡ​റ​ർ  പ്രീ​ക്വാ​ർ​ട്ട​റി​ൽ
cancel
ന്യൂ​യോ​ർ​ക്​: ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന സൂ​പ്പ​ർ​ സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന്​ വേ​ദി​യൊ​രു​ക്കി റാ​ഫേ​ൽ ന​ദാ​ലും റോ​ജ​ർ ഫെ​ഡ​റ​റും മു​ന്നോ​ട്ട്. യു.​എ​സ്​ ഒാ​പ​ൺ പു​രു​ഷ സിം​ഗ്​​ൾ​സ്​ മൂ​ന്നാം റൗ​ണ്ടി​ൽ വി​യ​ർ​പ്പൊ​ഴു​ക്കി ജ​യി​ച്ചാ​ണ്​ ഗ്രാ​ൻ​ഡ്​​സ്ലാ​മി​ലെ രാ​ജാ​ക്ക​ന്മാ​രു​ടെ കു​തി​പ്പ്. ഒ​ന്നാം ന​മ്പ​റാ​യ ന​ദാ​ൽ നാ​ലു​ സെ​റ്റ്​ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ അ​ർ​ജ​ൻ​റീ​ന​ക്കാ​ര​ൻ ലി​യ​നാ​ർ​ഡോ മേ​യ​റെ തോ​ൽ​പി​ച്ചാ​ണ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം​പി​ടി​ച്ച​ത്. സ്​​കോ​ർ: 6-7, 6-3, 6-3, 6-4. യു​ക്രെ​യ്​​​െൻറ അ​ല​ക്​​സാ​ണ്ട​ർ ഡൊ​ൾ​ഗ​പ​ലോ​വാ​ണ്​ അ​ടു​ത്ത റൗ​ണ്ടി​ൽ ന​ദാ​ലി​​െൻറ എ​തി​രാ​ളി. 

സ്​​പെ​യി​നി​​െൻറ ഫെ​ലി​സി​യാ​നോ ലോ​പ​സി​നെ മൂ​ന്ന്​ സെ​റ്റി​ൽ പി​ടി​ച്ചു​​കെ​ട്ടി​യാ​ണ്​ റോ​ജ​ർ ഫെ​ഡ​റ​റു​ടെ യാ​ത്ര. 31ാം സീ​ഡാ​യ ലോ​പ​സി​നെ 6-3, 6-3, 7-5 സ്​​കോ​റി​നാ​ണ്​ ​ഫെ​ഡ്​ എ​ക്​​സ്​​പ്ര​സ്​ കീ​ഴ​ട​ക്കി​യ​ത്. ജ​ർ​മ​ൻ മാ​രം ഫി​ലി​പ്​ കോ​ൾ​ഷ്രീ​ബ​റാ​ണ്​ അ​ടു​ത്ത എ​തി​രാ​ളി. ബെ​ൽ​ജി​യം താ​രം ഡേ​വി​ഡ്​ ഗോ​ഫി​ൻ, ആ​റാം സീ​ഡ്​ ഡൊ​മി​നി​ക്​ തീം, ​യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ​പോ​ട്രോ എ​ന്നി​വ​രും പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. 


വ​നി​ത​ക​ളി​ൽ ചൈ​നീ​സ്​ താ​ര​ത്തി​​െൻറ അ​ട്ടി​മ​റി ഭീ​ഷ​ണി മ​റി​ക​ട​ന്ന്​ ഒ​ന്നാം സീ​ഡ്​ ​ക​രോ​ലി​ന പ്ലി​സ്​​കോ​വ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഷു​യി ഴാ​ങ്ങി​നെ 3-6, 7-5, 6-4 സ്​​കോ​റി​നാ​ണ്​ വീ​ഴ്​​ത്തി​യ​ത്. ലൂ​സി സ​ഫ​റോ​വ, യു​ക്രെ​യ്​​​െൻറ എ​ലി​ന സ്വി​റ്റോ​ലി​ന, ഡാ​രി​യ ക​സാ​റ്റ്​​കി​ന എ​ന്നി​വ​രും പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഫ്ര​ഞ്ച്​ ഒാ​പ​ൺ ചാ​മ്പ്യ​നാ​യ ജെ​ലി​ന ഒ​സ്​​റ്റ​പെ​ൻ​കോ​യെ അ​ട്ടി​മ​റി​ച്ചാ​ണ്​ ക​സാ​റ്റ്​​കി​ന മു​ന്നേ​റി​യ​ത്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadaltennisroger federermalayalam newssports newsus open 2017
News Summary - Roger Federer and Rafael Nadal move closer to US Open semi-final-Sports news,
Next Story