Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightകിരീടവും ഒന്നാം...

കിരീടവും ഒന്നാം നമ്പറും; നദാലിനെ തടയാൻ ആരുണ്ട്​

text_fields
bookmark_border
കിരീടവും ഒന്നാം നമ്പറും; നദാലിനെ തടയാൻ ആരുണ്ട്​
cancel

പാരിസ്​: ഒാരോ ദിവസവും റാഫേൽ നദാലിന്​ വീര്യവും ശൗര്യവും കൂടുന്നുവെന്ന്​ പറഞ്ഞാൽ തെറ്റില്ല. ഒരാഴ്​ച മുമ്പ്​ നഷ്​ടമായ എ.ടി.പി റാങ്കിങ്ങിലെ ഒന്നാം സ്​ഥാനം ഇറ്റാലിയൻ ഒാപൺ കിരീടനേട്ടത്തോടെ തിരിച്ചുപിടിച്ച്​ നദാൽ ഫ്രഞ്ച്​ ഒാപണിലേക്ക്​ ഒരു മുഴം നീട്ടിയെറിഞ്ഞു. 27നാണ്​ ഫ്രഞ്ച്​ ഒാപണിന്​ തുടക്കംകുറിക്കുന്നത്​.

10 തവണ റൊളാങ്​ഗാരോയിൽ കിരീടമണിഞ്ഞ നദാൽ മുഖ്യവെല്ലുവിളിയാവുമെന്ന്​ പ്രതീക്ഷിച്ച​വരെ അട്ടിമറിച്ചാണ്​ ഇറ്റലിയിൽ ചാമ്പ്യനായത്​. ഫൈനലിൽ ജർമനിയുടെ 21കാരനായ അലക്​സാണ്ടർ സ്വരേവിനെയാണ്​ വീഴ്​ത്തിയത്​. സ്​കോർ: 6-1, 1-6, 6-3. ഇറ്റലിയിൽ അദ്ദേഹത്തി​​െൻറ എട്ടാം കിരീടമാണിത്​. 

സെമിയിൽ നൊവാക്​ ദ്യോകോവിച്ചിനെ തോൽപിച്ചായിരുന്നു മുന്നേറ്റം.  ഒരാഴ്​ച മുമ്പ്​ മഡ്രിഡ്​ ഒാപൺ ക്വാർട്ടറിൽ പുറത്തായതോടെ നദാലിന്​ സ്​ഥാനം നഷ്​ടമാവുകയും ഫെഡറർ ഒന്നാം സ്​ഥാനത്തു കയറുകയും ചെയ്​തിരുന്നു. തുടർച്ചയായി 50 സെറ്റ്​ വിജയങ്ങളുമായി ലോക റെക്കോഡ്​ കുറിച്ച 31കാരൻ കരിയറിലെ മിന്നും ഫോമിലാണ്​ ഫ്രഞ്ച്​ ഒാപൺ കോർട്ടിലിറങ്ങാൻ ഒരുങ്ങുന്നത്​.

റൊളാങ്​ ഗാരോയിൽ നിലവിലെ ചാമ്പ്യൻകൂടിയാണ്​ ഇദ്ദേഹം.വനിത സിംഗ്​ൾസിൽ യുക്രെയ്​​​െൻറ യെലിന സ്വിറ്റോലിന തുടർച്ചയായി രണ്ടാം വർഷവും കിരീടം നിലനിർത്തി. സിമോണ ഹാലെപിനെയാണ്​ തോൽപിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadaltennisfrench openmalayalam newssports news
News Summary - Rafael Nadal: Who can stop the 'King of Clay' at the French Open- Sports news
Next Story