Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഒ​രു ജ​യ​മ​ക​ലെ...

ഒ​രു ജ​യ​മ​ക​ലെ ന​ദാ​ലി​ന്​ 400

text_fields
bookmark_border
ഒ​രു ജ​യ​മ​ക​ലെ ന​ദാ​ലി​ന്​ 400
cancel

ബാ​ഴ്​​സ​ലോ​ണ: ക​ളി​മ​ൺ കോ​ർ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യി 42 സെ​റ്റു​ക​ൾ ജ​യി​ച്ച്​​ റാ​ഫേ​ൽ ന​ദാ​ലി​​െൻറ കു​തി​പ്പ്. ബാ​ഴ്​​സ​ലോ​ണ ഒാ​പ​ൺ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ൽ സ്​​ലോ​വാ​ക്യ​യു​ടെ മാ​ര്‍ട്ടി​ന്‍ ക്ലി​സ​നെ 6-0, 7-5 എ​ന്ന സ്​​കോ​റി​ന്​ വീ​ഴ്​​ത്തി​യ ന​ദാ​ലി​നെ കാ​ത്ത്​ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല്​ കൂ​ടി. സെ​മി ക​ട​ന്നാ​ൽ ക​ളി​മ​ൺ കോ​ർ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ വി​ജ​യ​ങ്ങ​ളു​ടെ എ​ണ്ണം 400 ആ​വും.

ന​ദാ​ലി​ന്​ മു​േ​മ്പ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ്​ ക​ളി​മ​ണ്ണി​ൽ 400 ക​ട​ന്ന​ത്. 659 വി​ജ​യ​ങ്ങ​ളു​മാ​യി അ​ർ​ജ​ൻ​റീ​ന​യു​ടെ ഗ്വി​ല്ല​ർ​മോ വി​ല്ലാ​സാ​ണ്​ പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. സ്​​പെ​യി​നി​​െൻറ മാ​നു​വ​ൽ ഒ​റാ​ൻ​റ്​​സും (502), ഒാ​സ്​​ട്രി​യ​യു​ടെ തോ​മ​സ്​ മ​സ്​​റ്റ​റു​മാ​ണ് (422)​ ​ ക​ഴി​ഞ്ഞ പ​ത്ത്​ വ​ർ​ഷ​മാ​യി ക​ളി​മ​ൺ കോ​ർ​ട്ട്​ ഭ​രി​ക്കു​ന്ന ന​ദാ​ലി​ന്​ മു​ന്നി​ലു​ള്ള​ത്. എ​ട്ടാം സീ​ഡാ​യ സ്​​പെ​യി​നി​​െൻറ റോ​ബ​ർ​േ​ട്ടാ ബാ​റ്റി​സ്​​റ്റ​യെ 6-7, 6-2, 6-2ന്​ ​തോ​ൽ​പി​​ച്ചെ​ത്തി​യ  ബെ​ൽ​ജി​യ​ത്തി​​െൻറ നാ​ലാം സീ​ഡാ​യ ഗോ​ഫി​നെ​യാ​ണ്​ ന​ദാ​ലി​ന്​ സെ​മി​യി​ൽ ​േന​രി​ടാ​നു​ള്ള​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം വേ​ൾ​ഡ്​ ടൂ​ർ ഫൈ​ന​ലി​ൽ ന​ദാ​ലി​നെ ഗോ​ഫി​ൻ തോ​ൽ​പി​ച്ചു​വെ​ങ്കി​ലും മോ​ണ്ടി കാ​ർ​ലോ, മ​ഡ്രി​ഡ്​ ഒാ​പ​ണു​ക​ളി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ലാ​യി​രു​ന്നു ന​ദാ​ലി​​െൻറ വി​ജ​യം. ത​​െൻറ പ്ര​ധാ​ന  എ​തി​രാ​ളി​ക​ളാ​യ ഗ്രി​ഗ​ർ ദി​മി​ത്രോ​വും ഡൊ​മി​നി​ക്​ തീ​മും പ​രാ​ജ​യ​പ്പെ​ട്ട​ത്​ ന​ദാ​ലി​​െൻറ ​11ാം ബാ​ഴ്​​സ​ലോ​ണ ഒാ​പ​ൺ കി​രീ​ട​ത്തി​ലേ​ക്കു​ള്ള പ്ര​യാ​ണം എ​ളു​പ്പ​മാ​ക്കു​മെ​ന്നു​വേ​ണം ക​രു​താ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalmalayalam newssports news
News Summary - rafael nadal-sports news
Next Story