Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightതോ​റ്റാ​ലും ന​ദാ​ൽ...

തോ​റ്റാ​ലും ന​ദാ​ൽ ഒ​ന്നാം ന​മ്പ​ർ; സി​ൻ​സി​നാ​റ്റി​ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്​

text_fields
bookmark_border
nadal
cancel

സി​ൻ​സി​നാ​റ്റി: യു.​എ​സ്​ ഒാ​പ​ൺ ഗ്രാ​ൻ​ഡ്​​സ്ലാ​മി​ന്​ മു​ന്നോ​ടി​യാ​യ സി​ൻ​സി​നാ​റ്റി മാ​സ്​​റ്റേ​ഴ്​​സി​ൽ സെ​മി കാ​ണാ​തെ റ​ഫേ​ൽ ന​ദാ​ൽ പു​റ​ത്ത്. എ​ങ്കി​ലും തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന എ.​ടി.​പി റാ​ങ്കി​ങ്ങി​ൽ ന​ദാ​ൽ ഒ​ന്നാം ന​മ്പ​റാ​വും. മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ്​ സ്​​പാ​നി​ഷ്​ താ​രം സിം​ഗ്​​ൾ​സ്​ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്.
14 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബാ​ഴ്​​സ​ലോ​ണ ആ​ക്ര​മ​ണ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച്​ ക​റു​ത്ത ബാ​ഡ്​​ജ​ണി​ഞ്ഞ്​ ക​ളി​ക്കാ​നി​റ​ങ്ങി​യ ന​ദാ​ലി​നെ ക്വാ​ർ​ട്ട​റി​ൽ നി​ക്​ കി​ർ​ഗി​യോ​സാ​ണ്​ വീ​ഴ്​​ത്തി​യ​ത്.

 ഒ​രു മ​ണി​ക്കൂ​റും 20 മി​നി​റ്റും നീ​ണ്ട മ​ത്സ​ര​ത്തി​ൽ 6-2, 7-5 സ്​​കോ​റി​നാ​യി​രു​ന്നു കി​ർ​ഗി​യോ​സ്​ ഒ​ന്നാം ന​മ്പ​ർ പ​ട്ട​മ​ണി​യാ​നൊ​രു​ങ്ങു​ന്ന ന​ദാ​ലി​നെ വീ​ഴ്​​ത്തി​യ​ത്. എ​ന്നാ​ൽ, ഇൗ ​​തോ​ൽ​വി ​സ്​​പാ​നി​ഷ്​ താ​ര​ത്തി​​െൻറ ന​മ്പ​ർ വ​ൺ പ​ട്ട​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​ന്​ ത​ട​സ്സ​മാ​വി​ല്ല. റാ​ങ്കി​ങ്ങി​ൽ ശ​ക്​​ത​മാ​യ വെ​ല്ലു​വി​ളി​യാ​യ റോ​ജ​ർ ഫെ​ഡ​റ​ർ സി​ൻ​സി​നാ​റ്റി​യി​ൽ​നി​ന്നും പി​ൻ​വാ​ങ്ങി​യ​തോ​ടെ​യാ​ണ്​ ക​രി​യ​റി​ൽ നാ​ലാം​വ​ട്ട​വും ന​ദാ​ലി​ന്​ ഒ​ന്നി​ലെ​ത്താ​ൻ വ​ഴി​തെ​ളി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ എ.​ടി.​പി പു​തി​യ പ​ട്ടി​ക പു​റ​ത്തു​വി​ടു​ന്ന​ത്. നി​ല​വി​ലെ ഒ​ന്നാം ന​മ്പ​റാ​യ ആ​ൻ​ഡി മ​റെ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ടും. 2014 ജൂ​ൈ​ല​യി​ലാ​ണ്​ ന​ദാ​ൽ അ​വ​സാ​ന​മാ​യി ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisnick kyrgiosmalayalam newssports newsRafel ndalCincinnati Masters
News Summary - Rafael Nadal Returns To No.1 With Heavy Heart Over Barcelona-Sports news
Next Story