Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്​ട്രേലിയൻ ഒാപ്പൺ:...

ആസ്​ട്രേലിയൻ ഒാപ്പൺ: നദാൽ ഫൈനലിൽ

text_fields
bookmark_border
nadal
cancel

മെ​ൽ​ബ​ൺ: ആ​ധു​നി​ക ടെ​ന്നി​സി​ലെ അ​തി​കാ​യ​ൻ റോ​ജ​ർ ഫെ​ഡ​റ​റെ വീ​ഴ്​​ത്തി​യ അ​ട്ടി​മ​റി​വീ​ര​ൻ സ്​​റ്റെ ​ഫാ​നോ​സ്​ സി​റ്റ്​​സി​പാ​സി​ന്​ മ​റ്റൊ​രു ഇ​തി​ഹാ​സ​താ​രം റാ​ഫേ​ൽ ന​ദാ​ലി​ന്​ മു​ന്നി​ൽ അ​ടി​തെ​റ്റി. സ ്​​പെ​യ്​​നി​​െൻറ കാ​ള​ക്കൂ​റ്റ​ൻ ഗ്രീ​ക് താ​ര​ത്തെ ക​ളി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​പ്പി​ച്ച​പ്പോ​ൾ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ സെ​മി​യി​ൽ സ്വ​ന്ത​മാ​യ​ത്​ അ​നാ​യാ​സ വി​ജ​യം. ആ​റ്​ പോ​യ​ൻ​റ്​ മാ​ത്രം വി​ട്ടു​ കൊ​ടു​ത്താ​ണ്​ ര​ണ്ടാം സീ​ഡ്​ താ​രം അ​ഞ്ചാ​മ​ത്​ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ഫൈ​ന​ലി​ലേ​ക്ക്​ കു​തി​ച്ച​ത്. സ്​​കോ​ർ: 6-2, 6-4, 6-0. വെ​റും ഒ​രു മ​ണി​ക്കൂ​ർ 46 മി​നി​റ്റാ​ണ്​ മ​ത്സ​രം നീ​ണ്ട​ത്. ടൂ​ർ​ണ​മ​െൻറി​ലി​തു​വ​രെ സ​ർ​വ ി​സ്​ ബ്രേ​ക്ക്​ ചെ​യ്യാ​ൻ എ​തി​രാ​ളി​ക​ളെ അ​നു​വ​ദി​ക്കാ​ത്ത ന​ദാ​ൽ തു​ട​ർ​ച്ച​യാ​യി 63 സ​ർ​വി​സ്​ ഗെ​യി​മ ു​ക​ളാ​ണ്​ ജ​യി​ച്ച​ത്.

ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക്​ ക​ണ്ണു​ന​ട്ടാ​ണ്​ ന​ദാ​ൽ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ക. മെ​ൽ​ബ​ൺ പാ​ർ​ക്കി​ൽ ര​ണ്ടാം കി​ര​ടീം സ്വ​ന്ത​മാ​ക്കാ​നാ​യാ​ൽ ഒാ​പ​ൺ യു​ഗ​ത്തി​ൽ എ​ല്ലാ ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​ങ്ങ​ളും ര​ണ്ടു ത​വ​ണ നേ​ടു​ന്ന ആ​ദ്യ താ​ര​മാ​വും ന​ദാ​ൽ. 2009ലാ​യി​രു​ന്നു ന​ദാ​ലി​​െൻറ ഏ​ക ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ വി​ജ​യം.

ഫെ​ഡ​റ​റെ അ​ട്ടി​മ​റി​ച്ച​തോ​ടെ ടെ​ന്നി​സി​ലെ ‘ഗ്രീ​ക് ദൈ​വ’​മാ​യി വാ​ഴ്​​ത്ത​പ്പെ​ട്ട സി​റ്റ്​​സി​പാ​സി​നെ നി​ലം​തൊ​ടാ​ൻ അ​നു​വ​ദി​ക്കാ​തെ​യാ​യി​രു​ന്നു തു​ട​ക്കം മു​ത​ൽ ന​ദാ​ലി​​െൻറ കു​തി​പ്പ്. മു​ൻ റൗ​ണ്ടു​ക​ളി​ൽ 19കാ​ര​ൻ അ​ല​ക്​​സ്​ ഡി ​മി​നൗ​റി​നെ​യും 21കാ​ര​ൻ ഫ്രാ​ൻ​സി​സ്​ തി​യ​ഫോ​യെ​യും നി​ഷ്​ പ്ര​ഭ​നാ​ക്കി​യ​തു​പോ​ലെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ 21കാ​ര​നാ​യ സി​റ്റ്​​സി​പാ​സി​നെ​യും നി​രാ​യു​ധ​നാ​ക്കി​യാ​യി​രു​ന്നു 32കാ​ര​നാ​യ ന​ദാ​ലി​​െൻറ മു​ന്നേ​റ്റം.

ടോ​പ്​​സീ​ഡ്​ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക്​ ദ്യോ​കോ​വി​ചും 28ാം സീ​ഡ്​ ഫ്രാ​ൻ​സി​​െൻറ ലൂ​കാ​സ്​ പൗ​ളി​യും ത​മ്മി​ൽ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി വി​ജ​യി​യാ​വും 18ാം ഗ്രാ​ൻ​ഡ്​​സ്ലാം തേ​ടി​യി​റ​ങ്ങു​ന്ന ന​ദാ​ലി​​െൻറ​ എ​തി​രാ​ളി. ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ ഏ​ഴാം കി​രീ​ട​വും 15ാം ഗ്രാ​ൻ​ഡ്സ്ലാ​മും ല​ക്ഷ്യ​മി​ട്ടാ​ണ്​ ദ്യോ​കോ​വി​ച്ചി​​െൻറ വ​ര​വ്. പൗ​ളി​ക്ക്​ ആ​ദ്യ ഗ്രാ​ൻ​ഡ്​​സ്ലാം സെ​മി പോ​രാ​ട്ട​മാ​ണി​ത്.

പ്ലി​സ്​​കോ​വ​യെ കീ​ഴ​ട​ക്കി ഒ​സാ​ക; കോ​ളി​ൻ​സി​നെ ത​ക​ർ​ത്ത്​ ക്വി​റ്റോ​വ

വ​നി​ത ഫൈ​ന​ലി​ൽ നാ​ലാം സീ​ഡ്​ ജ​പ്പാ​​െൻറ ന​വോ​മി ഒ​സാ​ക​യും ചെ​ക്​ റി​പ്പ​ബ്ലി​ക്കി​​െൻറ പെ​ട്ര ക്വി​റ്റോ​വ​യും ഏ​റ്റു​മു​ട്ടും. സെ​മി​യി​ൽ ഒ​സാ​ക 6-2, 4-6, 6-4ന്​ ​ഏ​ഴാം സീ​ഡ്​ ചെ​ക്​ റി​പ്പ​ബ്ലി​ക്കി​​െൻറ ക​രോ​ലി​ന പ്ലി​സ്​ കോ​വ​യെ കീ​ഴ​ട​ക്കി​യ​പ്പോ​ൾ സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത യു.​എ​സ്​ താ​രം ഡാ​നി​യ​ല്ലെ കോ​ളി​ൻ​സി​നെ 7-6, 6-0ന്​ ​തോ​ൽ​പി​ച്ചാ​യി​രു​ന്നു ക്വി​റ്റോ​വ​യു​ടെ മു​ന്നേ​റ്റം. ഫൈ​ന​ൽ ശ​നി​യാ​ഴ്​​ച ന​ട​ക്കും.

സെ​റീ​ന വി​ല്യം​സി​നെ വീ​ഴ്​​ത്തി യു.​എ​സ്​ ഒാ​പ​ൺ നേ​ടി​യ ഒ​സാ​ക​ക്ക്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഗ്രാ​ൻ​ഡ്​​സ്ലാം ഫൈ​ന​ലാ​ണി​ത്. ക്വാ​ർ​ട്ട​റി​ൽ സെ​റീ​ന​യെ മ​ല​ർ​ത്തി​യ​ടി​ച്ച​തി​​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ എ​ത്തി​യ പ്ലി​സ്​​കോ​വ​ക്കെ​തി​രെ ആ​ദ്യ സെ​റ്റ്​ അ​നാ​യാ​സം നേ​ടി​യാ​ണ്​ 21കാ​രി​യാ​യ ഒ​സാ​ക തു​ട​ങ്ങി​യ​ത്. ര​ണ്ടാം സെ​റ്റി​ൽ പ്ലി​സ്​​കോ​വ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ ആ​ധി​പ​ത്യം നി​ല​നി​ർ​ത്തി ഒ​സാ​ക ക​ന്നി ആ​സ്​​േ​ട്ര​ലി​യ​ൺ ഒാ​പ​ൺ ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റി.

വിം​ബി​ൾ​ഡ​ണി​ൽ ര​ണ്ടു ത​വ​ണ ജേ​ത്രി​യാ​യി​ട്ടു​ള്ള ക്വി​റ്റോ​വ​ക്കും ഇ​ത്​ ആ​ദ്യ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ഫൈ​ന​ലാ​ണ്. 2016ൽ ​വീ​ട്ടി​ൽ മോ​ഷ്​​ടാ​വി​​െൻറ കു​ത്തേ​റ്റ​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ഗ്രാ​ൻ​ഡ്​​സ്ലാം ഫൈ​ന​ൽ പോ​രാ​ട്ട​വും. ആ​ദ്യ സെ​റ്റി​ൽ ഒ​പ്പ​ത്തി​നൊ​പ്പം കോ​ളി​ൻ​സി​നെ ടൈ​ബ്രേ​ക്ക​റി​ൽ കീ​ഴ​ട​ക്കി​യ 28കാ​രി ര​ണ്ടാം സെ​റ്റി​ൽ എ​തി​രാ​ളി​യെ നി​ലം​തൊ​ടീ​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalaustralian openmalayalam newssports newsStefanos Tsitsipas
News Summary - Rafael Nadal dismantles Stefanos Tsitsipas to reach Australian Open final-Sports news
Next Story