യു.എസ് ഓപ്പൺ: നദാൽ ഫൈനലിൽ, എതിരാളി മെദ്‌വദേവ്

  • നദാൽ 19ാം ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട നേട്ടത്തിനരികെ

12:55 PM
07/09/2019
Rafale-nadal-070919.jpg

ന്യൂ​യോ​ർ​ക്​: ഹാ​ർ​ഡ്​ കോ​ർ​ട്ടി​ലെ ​ബ്ലോ​ക്ക്​​ബ​സ്​​റ്റ​ർ പോ​രാ​ട്ട​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച ആ​ർ​ത​ർ ആ​ഷെ സ്​​റ്റേ​ഡി​യം സാ​ക്ഷി​യാ​കും. 19ാം ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​മെ​ന്ന റാ​ഫേ​ൽ ന​ദാ​ലി​​​െൻറ ല​ക്ഷ്യ​ത്തി​നു മു​ന്നി​ൽ ഇ​നി ക​ട​മ്പ​യാ​യി റ​ഷ്യ​യു​ടെ ഡാ​നി​യ​ൽ മെ​ദ്​​വ​ദേ​വ്​ മാ​ത്രം. സെ​മി​യി​ൽ ഇ​റ്റാ​ലി​യ​ൻ താ​രം മാ​റ്റി​യോ ബെ​റ​റ്റി​നി​യെ 7-6, 6-4, 6-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ലോ​ക ര​ണ്ടാം​ന​മ്പ​ർ താ​ര​മാ​യ ന​ദാ​ൽ അ​ഞ്ചാം യു.​എ​സ്​ ഒാ​പ​ൺ ഫൈ​ന​ലി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്.

അ​ഞ്ചാം സീ​ഡാ​യ മെ​ദ്​​വ​ദേ​വ്​ ബ​ൾ​ഗേ​റി​യ​ൻ താ​രം ഗ്രി​ഗ​ർ ദി​മി​ത്രോ​വി​​​െൻറ വെ​ല്ലു​വി​ളി മ​റി​ക​ട​ന്നാ​ണ്​ ക​ലാ​ശ​ക്ക​ളി​ക്ക്​ ടി​ക്ക​റ്റെ​ടു​ത്ത​ത്. സ്​​കോ​ർ 7-6, 6-4, 6-3. ക്വാ​ർ​ട്ട​റി​ൽ ഇ​തി​ഹാ​സ താ​രം റോ​ജ​ർ ഫെ​ഡ​റ​റെ അ​ട്ടി​മ​റി​ച്ചെ​ത്തി​യ താ​ര​മാ​ണ്​ ദി​മി​ത്രോ​വ്. 27ാം ത​വ​ണ ഗ്രാ​ൻ​ഡ്​​സ്ലാം ഫൈ​ന​ൽ ​ക​ളി​ക്കാ​നൊ​രു​ങ്ങു​ന്ന ന​ദാ​ൽ നാ​ലാം യു.​എ​സ്​ ഒാ​പ​ണാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. വിം​ബ്​​ൾ​ഡ​നി​ൽ ഒ​ഴി​കെ സീ​സ​ണി​ൽ മ​റ്റ്​ ര​ണ്ടു​ ഗ്രാ​ൻ​ഡ്​​സ്ലാം ഫൈ​ന​ലി​ലും ഒ​രു​​ഭാ​ഗ​ത്ത് ഇൗ 33​കാ​ര​നു​ണ്ടാ​യി​രു​ന്നു.

ക​ഴ​ി​ഞ്ഞ മാ​സം ന​ട​ന്ന മോ​ൺ​ട്രി​യാ​ൽ മാ​സ്​​റ്റേ​ഴ്​​സ് ഫൈ​ന​ലി​ൽ ന​ദാ​ലും മെ​ദ്​​വ​ദേ​വും മു​ഖാ​മു​ഖം വ​ന്ന​പ്പോ​ൾ 6-3, 6-0ത്തി​ന്​ ജ​യം ന​ദാ​ലി​നൊ​പ്പം നി​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ന​ദാ​ലി​ല്ലാ​തെ ന​ട​ന്ന സി​ൻ​സി​നാ​റ്റി മാ​സ്​​റ്റേ​ഴ്​​സ​ി​ൽ മെ​ദ്​​വ​ദേ​വ്​ ചാ​മ്പ്യ​നാ​യി. സ​മീ​പ​കാ​ല​ത്ത്​ മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ന്ന മെ​ദ്​​വ​ദേ​വി​​​െൻറ ആ​ദ്യ ഗ്രാ​ൻ​ഡ്​​സ്ലാം ഫൈ​ന​ലാ​ണി​ത്. ക​ഴി​ഞ്ഞ ആ​റാ​ഴ്​​ച​ക്കാ​ല​ത്ത്​​ ക​ളി​ച്ച 22 മ​ത്സ​ര​ങ്ങ​ളി​ൽ 20തി​ലും ജ​യം ഇൗ 23​കാ​ര​നാ​യി​രു​ന്നു.

2005ൽ ​ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ചാ​മ്പ്യ​നാ​യ മ​ര​ത്​​ സ​ഫി​ന്​ ശേ​ഷം ഗ്രാ​ൻ​ഡ്​​സ്ലാം ഫൈ​ന​ൽ ക​ളി​ക്കു​ന്ന ആ​ദ്യ റ​ഷ്യ​ൻ താ​ര​മെ​ന്ന പ​കി​ട്ടു​മാ​യാ​ണ്​ മെ​ദ്​​വ​ദേ​വ്​ ഫൈ​ന​ലി​നി​റ​ങ്ങു​ക. ​2000ത്തി​ൽ ചാ​മ്പ്യ​നാ​യ സ​ഫി​നു​ ശേ​ഷം മ​റ്റൊ​രു റ​ഷ്യ​ൻ താ​രം യു.​എ​സ്​ ഒാ​പ​ൺ ഫൈ​ന​ൽ ക​ളി​ക്കു​ന്ന​തും ഇ​താ​ദ്യ​മാ​ണ്.

Loading...
COMMENTS