പെട്ര ക്വിറ്റോവക്ക് സീസണിലെ ആദ്യ കിരീടം
text_fieldsസെൻറ്പീറ്റേഴ്സ്ബർഗ്: വിംബ്ൾഡണിലെ ഇരട്ട കിരീട ജേതാവ് പെട്രക്വിറ്റോവക്ക് സീസണിലെ ആദ്യ കിരീടം. സെൻറ് പീറ്റേഴ്സ്ബർഗ് ലേഡീസ് ട്രോഫി ഫൈനലിൽ ക്രിസ്റ്റീന മ്ലാഡിനോവിചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ക്വിറ്റോവ കിരീടമണിഞ്ഞത്. സ്കോർ 6-1, 6-2.
2016 ഡിസംബറിൽ വീട്ടിൽ അതിക്രമിച്ചു കടന്ന മോഷ്ടാവിനെ ചെറുക്കുന്നതിനിടെ ഇടത് കൈക്ക് കുത്തേറ്റ ക്വിറ്റോവക്ക് തിരിച്ചുവരവിനു ശേഷം ലഭിക്കുന്ന രണ്ടാമത്തെ കിരീടമാണിത്. 2017 ഫ്രഞ്ച് ഒാപണിലൂടെ തിരിച്ചുവന്ന താരം ജൂണിലെ ബെർമിങ്ഹാം ക്ലാസിക്കിൽ ചാമ്പ്യനായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
