Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിം​ബ്​​ൾ​ഡ​ൺ: മ​റെ,...

വിം​ബ്​​ൾ​ഡ​ൺ: മ​റെ, ന​ദാ​ൽ, ദ്യോ​കോ​വി​ച്​​ മു​ന്നോ​ട്ട്​ 

text_fields
bookmark_border
വിം​ബ്​​ൾ​ഡ​ൺ: മ​റെ, ന​ദാ​ൽ, ദ്യോ​കോ​വി​ച്​​ മു​ന്നോ​ട്ട്​ 
cancel

ല​ണ്ട​ൻ: വിം​ബ്​​ൾ​ഡ​ൺ സിം​ഗ്​​ൾ​സി​ൽ വ​മ്പ​ന്മാ​ർ മു​ന്നോ​ട്ട്. ആ​ൻ​ഡി മ​റെ, റാ​ഫേ​ൽ നാ​ദാ​ൽ, നൊ​വാ​ക്​ ദ്യോ​കോ​വി​ച്​​ എ​ന്നി​വ​രാ​ണ്​ വി​ജ​യ​ത്തോ​ടെ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്. ജ​ർ​മ​നി​യു​ടെ ഡ​സ്​​റ്റി​ൻ ബ്രൗ​ണി​നെ 6-3, 6-2, 6-2 ന്​ ​തോ​ൽ​പി​ച്ചാ​ണ് ബ്രി​ട്ട​​െൻറ ആ​ൻ​ഡി മ​റെ​യു​ടെ മു​​ന്നേ​റ്റം. അ​മേ​രി​ക്ക​യു​ടെ ഡൊ​ണാ​ൾ​ഡ്​ യ​ങ്ങി​നെ 6-4, 6-2, 7-5ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ഫ്ര​ഞ്ച്​ ഒാ​പ​ൺ ജേ​താ​വാ​യ റാ​ഫേ​ൽ ന​ദാ​ൽ മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച​ത്. റ​ഷ്യ​യു​ടെ ക​ര​ൻ ക​ച്ചേ​നോ​വു​മാ​യാ​ണ്​ ന​ദാ​ൽ മൂ​ന്നാം റൗ​ണ്ടി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. മ​റേ​ക്ക്​ ഇ​റ്റാ​ലി​യ​ൻ താ​രം ഫാ​ബി​യോ ഫോ​ഗ്​​നി​നി​യാ​ണ്​ എ​തി​രാ​ളി. സെ​ർ​ബി​യ​ൻ താ​രം നൊ​വാ​ക്​ ദ്യോ​കോ​വി​ച്​​ ചെ​ക്ക്​ താ​രം ആ​ഡം ​പാ​വ്​​ലാ​വ്​​സ്​​കി​നെ തോ​ൽ​പി​ച്ച്​ മൂ​ന്നാം​റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. സ്​​കോ​ർ: 2-6, 2-6-1-6.

അ​തേ​സ​മ​യം ത​മി​ഴ്​​നാ​ട്ടു​കാ​ര​ൻ ജീ​വ​ൻ നെ​ടു​ഞ്ചെ​ഴി​യാ​നി​​െൻറ ഗ്രാ​ൻ​ഡ്​​സ്ലാം അ​ര​ങ്ങേ​റ്റം ആ​ദ്യ റൗ​ണ്ടി​ലെ തോ​ൽ​വി​യോ​ടെ അ​വ​സാ​ന​മാ​യി. പു​രു​ഷ വി​ഭാ​ഗം ഡ​ബ്​​ൾ​സി​ൽ ജീ​വി​​ൻ- അ​മേ​രി​ക്ക​ൻ പാ​ർ​ട്​​ണ​ർ ജ​യ​ർ​ഡ്​ ഡൊ​ണാ​ൾ​ഡ്​​സ​ൺ സ​ഖ്യം, ബ്രി​ട്ടീ​ഷ്​ ജോ​ടി​ക​ളാ​യ മാ​ർ​കോ​സ്​ വി​ല്ലി​സ്​- ജെ​യ്​ ക്ലാ​ർ​ക്ക്​ സ​ഖ്യ​ത്തോ​ട്​ 7-6, 7-5, 6-7, 0-6, 3-6 എ​ന്ന ​പോ​യ​ൻ​റി​ന്​​ തോ​റ്റാ​ണ്​ പു​റ​ത്താ​യ​ത്​. മൂ​ന്നു മ​ണി​ക്കൂ​റും 15 മി​നി​റ്റും നീ​ണ്ടു നി​ന്ന പോ​രാ​ട്ട​ത്തി​ൽ അ​വ​സാ​ന സെ​റ്റി​ലാ​ണ്​ ഇ​ന്ത്യ​ൻ സ​ഖ്യം തോ​ൽ​ക്കു​ന്ന​ത്. 

എ​ന്നാ​ൽ, വ​നി​ത ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ- ക്രി​സ്​​റ്റ​ൺ ഫ്ലി​പ്​​കെ​ൻ സ​ഖ്യം ന​മോ​യ്​ ഒ​സാ​ക- ഷു​ഹാ​യ്​ സ​ഹാ​ങ്​ സ​ഖ്യ​ത്തെ 6-4, 6-3ന്​ ​തോ​ൽ​പി​ച്ച്​ ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. പു​രു​ഷ ഡ​ബ്​​ൾ​സി​ൽ ഇ​ന്തോ-​​ക​നേ​ഡി​യ​ൻ ജോ​ടി​ക​ളാ​യ പേ​സ്​-​ഷ​മ​ദി​ൻ സ​ഖ്യ​വും ആ​ദ്യ റൗ​ണ്ടി​ൽ തോ​റ്റ്​ പു​റ​ത്താ​യി. ഒാ​സീ​സ്​ ജോ​ടി​ക​ളാ​യ ജൂ​ലി​യ​ൻ നോ​ൾ-​ഫി​ലി​പ്​ ഒ​സ്​​വാ​ൾ​ഡ്​ സ​ഖ്യ​ത്തോ​ട്​ 6-4, 6-4, 2-6, 6-7, 8-10 സ്​​കോ​റി​ന്​ തോ​റ്റാ​ണ്​ പു​റ​ത്താ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicsportswimbledonsaniamalayalam news
News Summary - Novak Djokovic cruises through to third round
Next Story