Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നൊവാക്​ ദ്യോകോവിചിനും ഭാര്യക്കും​ കോവിഡ്​
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightനൊവാക്​...

നൊവാക്​ ദ്യോകോവിചിനും ഭാര്യക്കും​ കോവിഡ്​

text_fields
bookmark_border

സാ​ഗ്​​റ​ബ്​: സെർബിയയുടെ ലോക ഒന്നാംനമ്പർ ടെന്നീസ്​ താരം നൊവാക്​ ദ്യേകോവിചിന്​ കോവിഡ്​ സ്ഥിരീകരിച്ചു. ദ്യോകോവിചി​​െൻറ നേതൃത്വത്തിൽ ഒരുക്കിയ അഡ്രിയ ടൂറിൽ പ​ങ്കെടുത്ത ക്രൊയേഷ്യയുടെ ബോർണ കോറിക്​, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്​, വിക്​ടർ ട്രോയ്​ക്കി എന്നീ താരങ്ങൾക്ക്​ കോവിഡ് സ്ഥിരീകരിച്ചതിന്​ പിന്നാലെയാണ്​​ ദ്യോകോവിചും രോഗബാധിതനായിരിക്കുന്നത്​.

ദ്യോകോവിചി​​െൻറ ഭാര്യ ജെലേനക്കും കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം രണ്ടുതാരങ്ങൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ അ​ഡ്രി​യ ടൂ​ർ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വെ​ച്ചിരുന്നു. മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ​ടെ​ല്ലാം കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ചി​രുന്നു.

ജൂ​ൺ 12 മു​ത​ൽ 14 വ​രെ ബെ​ൽ​ഗ്രേ​ഡി​ലാ​യി​രു​ന്നു ആ​ദ്യ റൗ​ണ്ട്​ പ്ര​ദ​ർ​ശ​ന മ​ത്സ​രം. ഡൊ​മി​നി​ക്​ തീ​മാ​ണ്​ ഇ​വി​ടെ ജേ​താ​വാ​യ​ത്. ര​ണ്ടാം പ്ര​ദ​ർ​ശ​ന മ​ത്സ​രം ക്രൊ​യേ​ഷ്യ​യി​ലെ സ​ദ​റി​ൽ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​​ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്.

കോ​വി​ഡ്​ മു​ൻ​ക​രു​ത​ലു​ക​ളെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി ന​ട​ന്ന മ​ത്സ​ര​ത്തി​നെ​തി​രെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി. ടൂ​ർ​ണ​മ​​െൻറി​നു​മു​മ്പാ​യി സെ​ർ​ബി​യ​യി​ലും ക്രൊ​യേ​ഷ്യ​യി​ലും ലോ​ക്​​ഡൗ​ണി​ൽ ഇ​ള​വ്​ ന​ൽ​കി​യി​രു​ന്നു. അ​മേ​രി​ക്ക​ൻ ടെ​ന്നി​സ്​ ഇ​തി​ഹാ​സം ക്രി​സ്​ എ​വ​ർ​ട്ട്​ നേ​ര​േ​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story