Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightകോവിഡ് മുക്തരായി...

കോവിഡ് മുക്തരായി ദ്യോകോവിചും ഭാര്യയും 

text_fields
bookmark_border
കോവിഡ് മുക്തരായി ദ്യോകോവിചും ഭാര്യയും 
cancel

ബെൽഗ്രേഡ്: സെർബിയയുടെ ലോക ഒന്നാംനമ്പർ ടെന്നീസ്​ താരം നൊവാക്​ ദ്യേകോവിചും ഭാര്യ ജെലേനയും കോവിഡിൽനിന്ന് മുക്തി നേടി. ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ച് 10 ദിവസം പിന്നിടുമ്പോഴാണ് പരിശോധനയിൽ നെഗറ്റീവായത്. 

കോവിഡ് പോസിറ്റീവ് ആയതുമുതൽ ഇരുവരും സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ഇരുവർക്കും രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. 

ദ്യോകോവിചി​​​െൻറ നേതൃത്വത്തിൽ ഒരുക്കിയ അഡ്രിയ ടൂറിൽ പ​ങ്കെടുത്ത ക്രൊയേഷ്യയുടെ ബോർണ കോറിക്​, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്​, വിക്​ടർ ട്രോയ്​ക്കി എന്നീ താരങ്ങൾക്ക്​ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​​ ദ്യോകോവിചും ഭാര്യയും രോഗബാധിതരായത്​.

താരങ്ങൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ അ​ഡ്രി​യ ടൂ​ർ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വെ​ച്ചിരുന്നു. മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ​ടെ​ല്ലാം കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ചി​രുന്നു.

കോ​വി​ഡ്​ മു​ൻ​ക​രു​ത​ലു​ക​ളെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി ന​ട​ന്ന മ​ത്സ​ര​ത്തി​നെ​തി​രെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തിയിരുന്നു. ടൂ​ർ​ണ​മ​െൻറി​നു​മു​മ്പാ​യി സെ​ർ​ബി​യ​യി​ലും ക്രൊ​യേ​ഷ്യ​യി​ലും ലോ​ക്​​ഡൗ​ണി​ൽ ഇ​ള​വ്​ ന​ൽ​കി​യി​രു​ന്നു. അ​മേ​രി​ക്ക​ൻ ടെ​ന്നി​സ്​ ഇ​തി​ഹാ​സം ക്രി​സ്​ എ​വ​ർ​ട്ട് ടൂർണമെന്‍റ് നടത്തുന്നതിനെ​ നേ​ര​േ​ത്ത വി​മ​ർ​ശ​ിച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovictennissports newscovid 19
News Summary - Novak Djokovic and his wife Jelena test negative for coronavirus
Next Story