Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right4.50 മണിക്കൂർ നീണ്ട...

4.50 മണിക്കൂർ നീണ്ട ഫൈനലിനൊടുവിൽ നദാലിന്​ യു.എസ്​ ഒാപൺ കിരീടം

text_fields
bookmark_border
rafale-nadal-090919.jpg
cancel

ന്യൂയോർക്​​: നാലു​ മണിക്കൂറും 50 മിനിറ്റും നീണ്ട ഫൈനൽ. കോർട്ടിൽ നദാലും മെദ്​വദേവും അല്ലാതെ മറ്റേതൊരാളായാലു ം ഞരമ്പുകൾ വലിഞ്ഞ്​ മുറുകി, ​രക്​തംപൊടിഞ്ഞ്​ ശരീരം തളർന്ന്​ വീണേനേ... ലോക ടെന്നിസിനെ മുൾമുനയിൽ നിർത്തിയ യു.എസ ്​ ഒാപൺ ഗ്രാൻഡ്​സ്ലാം ഫൈനലിനൊടുവിൽ പരിചയ സമ്പത്തി​നെ കരുത്താക്കിയ റാഫേൽ നദാലി​​െൻറ ഉജ്വല വിജയം. അതുവഴി കരിയ റിലെ 19ാം ഗ്രാൻഡ്​സ്ലാം കിരീടത്തി​​െൻറ തിളക്കവും.

റഷ്യയുടെ ഡാനിലിൽ മെദ്​വദേവിനെ 7-5, 6-3, 5-7, 4-6, 6-4 സ്​കോറിന്​ വീഴ് ​ത്തിയായിരുന്നു നദാലി​​െൻറ ചരിത്ര ജയം. ഇനി റോജർ ഫെഡററുടെ 20 ഗ്രാൻഡ്​സ്ലാം എന്ന ​​റെക്കോഡിലേക്ക്​ ഒരു കിരീടത് തി​​െൻറ മാത്രം അകലം. യൂ.എസ്​ ഒാപണിൽ നദാലി​​െൻറ നാലാം മുത്തമാണിത്​. നേരത്തേ 2010, 2013, 2017 സീസണിലും സ്​പാനിഷ്​ താരത്തിന ായിരുന്നു യു.എസ്​ ഒാപൺ.

‘എ​​െൻറ​ ടെന്നിസ്​ കരിയറിലെ ഏറ്റവും വൈകാരികമായ രാത്രിയാണിത്​. ഇൗ ജയത്തിന്​ ഒരുപാട്​ അർഥങ്ങളുണ്ട്​. ഞരമ്പുകൾപോലും വലിഞ്ഞു മുറുകിയ പോരാട്ടമായിരുന്നു ഫൈനൽ. ഒടുവിൽ കളി പൂർണമായും നിയന്ത്രണത്തിലായപ്പോൾ എ​​െൻറ രക്​​തയോട്ടം ഏറ്റവും മുകളിലായി’ -അഞ്ചു സെറ്റ്​ നീണ്ട ക്ലാസിക്​ ഫൈനലി​​നെ കുറിച്ച്​ നദാൽ പറയുന്നു. ‘എതിരാളിയുടെ പോരാട്ടവും, കളിയുടെ താളം ഒ​ാരോ ഘട്ടത്തിൽ മാറ്റാനുള്ള മിടുക്കും അവിശ്വസനീയമായിരുന്നു. എ​​െൻറ ജയത്തിനൊപ്പം അവ​​െൻറ ​േപാരാട്ടവും ഞാൻ ആസ്വദിച്ചു’ -23കാരനായ മെദ്​വദേവിനെ തോളോടുചേർത്ത്​ നദാൽ തുടർന്നു.

ത്രില്ലർ ഫൈനൽ
ഗ്രാൻഡ്​സ്ലാം ഫൈനലുകളുടെ ഫൈനൽ എന്ന്​ ചരിത്രം തങ്കലിപികളാൽ രേഖപ്പെടുത്താവുന്ന പോരാട്ടമായിരുന്നു ഇത്​. ചരി​ത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ എന്ന റെക്കോഡ്​ നഷ്​ടമായത്​ വെറും നാലു​ മിനിറ്റ്​ വ്യത്യാസത്തിൽ. 2012ൽ ആൻഡി മറെയും നൊവാക്​ ദ്യോകോവിചും തമ്മിലെ യു.എസ്​ ഒാപൺ ഫൈനലിനാണ്​ (4.54 മണിക്കൂർ) ആ റെക്കോഡ്​. ആദ്യ രണ്ടു സെറ്റും ജയിച്ച നദാൽ നേരിട്ട്​ കിരീടം അണിയുമെന്നുറപ്പിച്ചപ്പോഴാണ്​ ഫീനിക്​സ്​ പ​ക്ഷിയെപോലെ മെദ്​വദേവി​​െൻറ തിരിച്ചു വരവ്​. ഒന്നും രണ്ടും സെറ്റിൽ തോറ്റെങ്കിലും മികച്ച വിന്നേഴ്​സും ബാക്​ഹാൻഡ്​ ഷോട്ടുകളുമായി നദാലി​െന വിറപ്പിച്ചായിരുന്നു കീഴടങ്ങിയത്​. മൂന്നാം സെറ്റിൽ ഒപ്പത്തിനൊപ്പമായിരുന്നു തുടക്കം. പിന്നെ രണ്ടു​ ബ്രേക്ക്​ പോയൻറുമായി മെദ്​വദേവ്​ മുന്നിലെത്തി.

5-5ൽ നിന്നും സർവ്​ തകർത്ത്​ സെറ്റ്​ ജയിച്ചതോടെ കളിയുടെ താളം മാറി. അതിനെ കുറിച്ചുള്ള മെദ്​വദേവി​​െൻറ വാക്കുകൾ കേൾക്കുക -‘സത്യം പറഞ്ഞാൽ നേരിട്ടുള്ള മൂന്നു​ സെറ്റിന്​ തോറ്റാൽ പോസ്​റ്റ്​മാച്ച്​ കോൺഫറൻസിൽ എന്തു​ പറയുമെന്നായിരുന്നു അപ്പോഴെ​​െൻറ ചിന്ത. നാണക്കേട്​ ഒഴിവാക്കാൻ രണ്ടും കൽപിച്ചൊരു പോരാട്ടത്തിനു​ തന്നെ ശ്രമിച്ചു. ആ വീര്യമാണ്​ രണ്ടു സെറ്റിൽ ഉൗർജമായത്​’. നാലാം സെറ്റിൽ റഷ്യക്കാരൻ 6-4ന്​ ജയിച്ചതോടെ അവസാന ​സെറ്റ്​ ത്രില്ലറായി മാറി. 52 മിനിറ്റായിരുന്നു നാലാം സെറ്റി​​െൻറ ദൈർഘ്യം. അഞ്ചാം സെറ്റിലെ അഞ്ചാം ഗെയിം ബ്രേക്ക്​ ചെയ്​ത്​ നദാൽ പോയൻറ്​ നേടിയത്​ നിർണായകമായി. ഒരിക്കൽകൂടി ​ബ്രേക്​ പോയൻറിൽ ലീഡ്​ 5-2 ആക്കി. എതിരാളിയുടെ തിരിച്ചുവരവിന്​ ​ബാക്​ഹാൻഡ് വോളി വിന്നറിലൂടെ വീഴ്​ത്തിയായിരുന്നു ആ കുതിപ്പ്​. പിന്നെ തിരക്കഥപോലെ നദാലി​​െൻറ പരിചയസമ്പത്തി​ന്​ കിരീട വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US opensports newsrafale nadal
News Summary - nadal wins us open -sports news
Next Story