Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മി​യാ​മി ഒാ​പ​ൺ ഫൈ​ന​ലി​ൽ ഫെ​ഡ​റ​റും ന​ദാ​ലും നേ​ർ​ക്കു​േ​ന​ർ

text_fields
bookmark_border
മി​യാ​മി ഒാ​പ​ൺ ഫൈ​ന​ലി​ൽ ഫെ​ഡ​റ​റും ന​ദാ​ലും നേ​ർ​ക്കു​േ​ന​ർ
cancel
മിയാമി: രണ്ടുമാസം മുമ്പ് നടന്ന ആസ്ട്രേലിയൻ ഒാപൺ ഫൈനലിെൻറ തനിയാവർത്തനം മിയാമി ഒാപണിൽ വീണ്ടും. സെമിഫൈനലിൽ ആസ്ട്രേലിയയുടെ നിക്കി കിർഗിയോസിനെ തോൽപിച്ച് സ്വിസ് താരം റോജർ ഫെഡററും ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ തോൽപിച്ച് റാഫേൽ നദാലും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയതോടെയാണ് വീണ്ടുമൊരു ‘വെറ്ററൻ ക്ലാസിക്കിന്’ അരങ്ങൊരുങ്ങുന്നത്. ഇതോടെ ആസ്ട്രേലിയൻ ഒാപൺ ഫൈനലിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ തന്നെ തോൽപിച്ച ഫെഡ് എക്സ്പ്രസിനെ തകർത്ത് മധുരപ്രതികാരം തീർക്കാൻ നദാലിന് സുവർണാവസരമായി മിയാമി മാറും. 

ആവേശകരമായിരുന്നു ഫെഡറർ-കിർഗിയോസ് പോരാട്ടം. മൂന്നു സെറ്റിലും ആസ്ട്രേലിയയുടെ 21കാരൻ ടെന്നിസ് ഇതിഹാസത്തെ പരീക്ഷിച്ചു. മൂന്നു സെറ്റും ടൈ ബ്രേക്കറിലേക്കു നീങ്ങിയതോടെ അപ്രവചനീയമായിരുന്നു മത്സരം. ആദ്യ രണ്ടു സെറ്റുകൾ പൂർത്തിയായപ്പോൾ 7-6 (11/9), 6-7(9/11) എന്ന സ്കോറിന് ഇരുവരും ഒപ്പമെത്തി. നിർണായകമായ മൂന്നാം സെറ്റിലും ഫെഡററെ വെള്ളം കുടിപ്പിച്ചെങ്കിലും ടൈബ്രേക്കറിൽ 7-6(7/5) ജയം സ്വീസ് താരത്തിനൊപ്പമായി.
നദാൽ ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയെ (6-1, 7-5 ) തോൽപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nadal Eyes His First Miami Open Title, With Federer Across the Net
Next Story