Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നദാലും ഹാലെപും സെമിയിൽ
text_fieldsbookmark_border
മോൺട്രിയാൽ: ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ യു.എസ് ഒാപണിനു മുന്നോടിയായുള്ള റോജേഴ്സ് കപ്പ് ടെന്നിസ് ടൂർണമെൻറിെൻറ സെമിഫൈനലിൽ പ്രവേശിച്ചു.
ക്രൊയേഷ്യയുടെ ലോക മൂന്നാം നമ്പർ താരം മരിൻ സിലിച്ചിനെ 2-6, 6-4, 6-4ന് തോൽപിച്ചാണ് നദാൽ സെമിയിലേക്ക് മുന്നേറിയത്.
മറ്റൊരു ക്വാർട്ടറിൽ ഗ്രീസിെൻറ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ അലക്സാണ്ടർ സ്വരേവിനെ തകർത്ത് സെമി പ്രവേശനം സ്വന്തമാക്കി. വനിതകളിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാെലപ, കരോലിൻ ഗാർഷ്യയെ 7-5, 6-1ന് തോൽപിച്ച് സെമിയിലെത്തി.
Next Story
