Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ കനത്തമഴ; ടെന്നിസ് ടൗവലിനെച്ചൊല്ലി ഭൂപതിയും ഭാര്യയും  ‘ട്വിറ്റർ വഴക്ക്

text_fields
bookmark_border
മുംബൈയിൽ കനത്തമഴ; ടെന്നിസ് ടൗവലിനെച്ചൊല്ലി ഭൂപതിയും ഭാര്യയും  ‘ട്വിറ്റർ വഴക്ക്
cancel

മുംബൈ: മുംബൈയിലെ മഴയും വെള്ളപ്പൊക്കവും കനക്കവേ വിയർപ്പു തുടക്കാൻ ഉപയോഗിക്കുന്ന ടെന്നിസ് ടൗവലിനെച്ചൊല്ലി ഇന്ത്യൻ ടെന്നിസ് താരം മഹേഷ് ഭൂപതിയും ഭാര്യയും ബോളിവുഡ് താരവുമായ ലാറ ദത്തയും തമ്മിൽ  ‘ട്വിറ്റർ വഴക്ക്’. കനത്ത മഴയിൽ വീട്ടിലേക്കു വെള്ളം കയറാതിരിക്കാൻ ലാറ ദത്ത് ഭൂപതിയുടെ പഴയ ടൗവലുകളിൽ ചിലതെടുത്ത് വാതിലിനു താഴെവച്ച് ചിത്രം ട്വിറ്ററിലിട്ടിരുന്നു.

യു.എസ്, ഫ്രഞ്ച് ഓപ്പണുകളിലെയും വിംബിൾഡനിലെയും ടൗവലുകൾ ഞാൻ ഒരു നല്ല കാര്യത്തിനുപയോഗിച്ചിരുന്നു. ഭൂപതി, നിങ്ങൾ സുരക്ഷിതനായിരിക്കൂ’. എന്നീ അടിക്കുറിപ്പോടെയായിരുന്നു ലാറയുടെ പോസ്റ്റ്. ‘ നീ എന്നെ കളിയാക്കുകയാണോ? എന്റെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണത്’ ഭൂപതിയുടെ മറുപടിയും ട്വിറ്ററിലൂടെയായിരുന്നു. കൂടെ ദേഷ്യം സൂചിപ്പിക്കുന്ന ഇമോജിയും വന്നു. ഏതായാലും മുംബൈയിലെ വെള്ളപ്പൊക്കത്തിനിടെ വന്ന വാർത്ത സാമൂഹികമാധ്യമങ്ങളിലും ചർച്ചയായി.
 

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mumbai rains: Mahesh Bhupathi angry after wife Lara Dutta uses Wimbledon towel to stop flooding- Sports news
Next Story