Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസ്വരേവ്; ഒരു ജയന്‍റ്...

സ്വരേവ്; ഒരു ജയന്‍റ് കില്ലേഴ്സ് കുടുംബകഥ

text_fields
bookmark_border
സ്വരേവ്; ഒരു ജയന്‍റ് കില്ലേഴ്സ് കുടുംബകഥ
cancel
camera_alt?????????? ???????? (??????) ??????? ??? ????????
മെല്‍ബണ്‍: ജര്‍മന്‍ സഹോദരങ്ങളായിരുന്നു ആസ്ട്രേലിയന്‍ ഓപണില്‍ കഴിഞ്ഞ ദിവസങ്ങളിലെ താരങ്ങള്‍. സെറീന-വീനസ് വില്യംസ്, മൈക്-ബോബ് ബ്രയാന്‍ എന്നീ പ്രമുഖ സഹോദരങ്ങളുടെ പടയോട്ടങ്ങള്‍ കണ്ട ടെന്നിസ് കോര്‍ട്ടില്‍ പുതിയ വാര്‍ത്തയല്ളെങ്കിലും ജയന്‍റ് കില്ളേഴ്സായി മാറിയാണ് ജര്‍മനിയുടെ സ്വരേവ് സഹോദരങ്ങള്‍ താരമായത്. ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറെയുടെ കന്നി ആസ്ട്രേലിയന്‍ ഓപണ്‍ മോഹങ്ങള്‍ അട്ടിമിറിച്ച മിഷ സ്വരേവിനെയായിരുന്നു ഞായറാഴ്ച ട്വിറ്ററിലും ഫേസ്ബുക്കിലും ആരാധകര്‍ ഏറെ പരതിയത്. 29കാരനായ മിഷ പത്തു വര്‍ഷമായി സജീവമാണെങ്കിലും വെള്ളിവെളിച്ചത്തിലത്തെുന്നത് ആദ്യം. 2008 മുതല്‍ ഗ്രാന്‍ഡ്സ്ളാമുകളിലുണ്ടെങ്കിലും ഒന്ന്-രണ്ട് റൗണ്ടുകള്‍ക്കപ്പുറമത്തൊറില്ല. ഇക്കുറി  ഏറ്റവും മികച്ച പ്രകടനമായി.

ഇളയ സഹോദരന്‍ അലക്സാണ്ടര്‍ സ്വരേവായിരുന്നു മെല്‍ബണില്‍ ആദ്യം ഹീറോ ആയത്. മൂന്നാം റൗണ്ടില്‍ കരുത്തനായ റാഫേല്‍ നദാലിനെ വെള്ളംകുടിപ്പിച്ച് കീഴടങ്ങിയ 19കാരന്‍ അലക്സാണ്ടറിനെ, മികച്ച ഭാവിതാരമെന്നു വിശേഷിപ്പിച്ചായിരുന്നു നദാല്‍ യാത്രയാക്കിയത്. നാലു മണിക്കൂര്‍ നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവില്‍ മാത്രം കീഴടങ്ങി. കോര്‍ട്ടില്‍ രണ്ടു വര്‍ഷം മുമ്പ് മാത്രം സജീവമായ അലക്സാണ്ടറാണ് ചേട്ടനെക്കാള്‍ സൂപ്പര്‍. റാങ്കിങ്ങില്‍ 24ാം സ്ഥാനം.  മുന്‍ റഷ്യന്‍ താരമായ അലക്സാണ്ടര്‍ സ്വരേവ് സീനിയറിന്‍െറ മക്കളാണ് മിഷയും അലക്സാണ്ടര്‍ ജൂനിയറും.    
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andy murrayMischa zverevZverev brothers
News Summary - Mischa zverev
Next Story