മിയാമി ഒാപൺ: കെർബർ പുറത്ത്
text_fieldsമിയാമി: ജർമനിയുടെ മുൻ േലാക ഒന്നാം നമ്പർ താരം ആഞ്ജലിക് കെർബർ മിയാമി ഒാപണിൽനിന്ന് സെമികാണാതെ പുറത്തായി. വനിത സിംഗ്ൾസ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അമേരിക്കയുടെ സ്ലോനെ സ്റ്റീഫസിനോട് തോറ്റാണ് ജർമൻ താരം പുറത്താവുന്നത്. സ്കോർ: 6-1, 6-2. സെമിയിൽ ബെലറൂസ് താരം വിക്ടോറിയ അസറിങ്കയാണ് സ്ലോനെ സ്റ്റീഫെൻറ എതിരാളി.
ചെക്ക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്കോവയെ 7-5, 6-3 സ്കോറിന് തോൽപിച്ചാണ് അസറിങ്ക സെമിയിൽ പ്രവേശിച്ചത്. പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ന് അർജൻറീനയുടെ യുവാൻ മാർട്ടിൻ ഡെൽപോർേട്ടാ കാനഡയുടെ മിലോസ് റോനികിനെയും ജർമനിയുടെ അലക്സാണ്ടർ സുരേവ് ക്രൊയേഷ്യയുടെ ബോർന െകാറിച്ചിനെയും നേരിടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
