ഷറേപാവക്ക് ഇരട്ടപ്രഹരം
text_fieldsറോം: മരുന്നടി വിവാദത്തിൽ കുരുങ്ങി 15 മാസം കളത്തിനു പുറത്തിരുന്ന മരിയ ഷറേപാവക്ക് വീണ്ടും തിരിച്ചടി. ഫ്രഞ്ച് ഒാപണിൽ വൈൽഡ് കാർഡ് എൻട്രി നിഷേധിച്ചതിനു പിന്നാലെ, താരം ഇറ്റാലിയൻ ഒാപൺ രണ്ടാം റൗണ്ടിൽ പരിക്കിനെ തുടർന്ന് പിൻവാങ്ങി. ഇതോടെ, ജൂൈലയിലെ വിംബ്ൾഡൺ ഗ്രാൻഡ്സ്ലാമിൽ നേരിട്ട് യോഗ്യത നേടാനുള്ള അവസരം നഷ്ടമായി.
റോമിൽ ആദ്യ റൗണ്ടിൽ അമേരിക്കയുടെ ക്രിസ്റ്റിന മാക്ഹെയ്ലിനെ തോൽപിച്ച് രണ്ടാം റൗണ്ടിൽ കടന്ന ഷറപോവ ഇടതുകാലിലെ ബാൻഡേജുമായാണ് രണ്ടാം റൗണ്ടിൽ ക്രൊയേഷ്യയുടെ ലൂസിച് ബറോണിക്കെതിരെ ഇറങ്ങിയത്. ആദ്യ സെറ്റിൽ അടിപതറിയെങ്കിലും രണ്ടാം സെറ്റിൽ തിരിച്ചെത്തി. മൂന്നാം സെറ്റിൽ ലീഡിൽ നിൽക്കെ വേദനകൊണ്ട് പുളഞ്ഞ താരം കളംവിട്ടതോടെ പ്രതീക്ഷകൾ തകർന്നടിഞ്ഞു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
