Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിക്ക്; ഷറപോവ വിംബിൾഡണിനില്ല
text_fieldsbookmark_border
ലണ്ടൻ: ഉത്തേജകക്കുരുക്കഴിഞ്ഞ് കോർട്ടിൽ തിരിച്ചെത്തിയ മരിയ ഷറപോവ പരിക്കിനെത്തുടർന്ന് വിംബിൾഡൺ ഒാപണിൽനിന്നും പിൻവാങ്ങി. റോം മാസ്റ്റേഴ്സിനിടെ കാൽതുടക്കേറ്റ പരിക്കിൽനിന്ന് മുക്തമാവാതിരുന്നതോടെയാണ് വിംബിൾഡണിൽനിന്നും പിന്മാറുന്നതായി താരം വ്യക്തമാക്കിയത്. ഉത്തേജക മരുന്നുപയോഗിച്ചനിലയിൽ പിടിക്കപ്പെട്ടതോടെ 15 മാസത്തോളം വിലക്ക് നേരിട്ട ഷറപോവ ഏപ്രിലിലാണ് തിരിച്ചെത്തുന്നത്. സ്റ്റുട്ട്ഗട്ട് ഒാപണിൽ കളിച്ച താരം സെമിഫൈനൽ വരെയെത്തിയിരുന്നു. പിന്നീട് മഡ്രിഡ് ഒാപണിൽ അവസാന 32ലും എത്തിയിരുന്നു. ഫ്രഞ്ച് ഒാപണിൽ കളിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിൽഡ്കാർഡ് എൻട്രി ലഭിക്കാത്തതിനെത്തുടർന്ന് അവസരം ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
