മണിക ബത്ര ടി.ടി ‘ബ്രേക്ത്രൂ സ്റ്റാർ’
text_fieldsഇഞ്ചിയോൺ: ടേബ്ൾ ടെന്നിസിലെ മികവിനുള്ള രാജ്യാന്തര പുരസ്കാരവുമായി ഇന്ത്യയുടെ മ ണിക ബത്ര. ഇഞ്ചിയോണിൽ നടന്ന ഇൻറർനാഷനൽ ടേബ്ൾ ടെന്നിസ് ഫെഡറേഷൻ അവാർഡ് നിശയി ൽ കഴിഞ്ഞ സീസണിലെ ശ്രദ്ധേയ താരത്തിനുള്ള ‘ബ്രേക്ത്രൂ സ്റ്റാർ’ പുരസ്കാരത്തിനാണ് ഇന്ത്യൻ താരം അർഹയായത്. ഇതാദ്യമായാണ് ടേബ്ൾ ടെന്നിസ് രാജ്യാന്തര പുരസ്കാരത്തിന് ഒരു ഇന്ത്യൻ താരം പരിഗണിക്കപ്പെടുന്നത്.
കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ വനിത സിംഗ്ൾസിലും ടീം ഇനത്തിലും മണിക സ്വർണം നേടിയിരുന്നു. ഡബ്ൾസിൽ വെള്ളിയും മിക്സഡ് ഡബ്ൾസിൽ വെങ്കലവും നേടി സൂപ്പർതാര പരിവേഷത്തിലേക്കുയർന്നു. റാങ്കിങ്ങിൽ 52ലെത്തി ഇന്ത്യക്കാരിയുടെ ഏറ്റവും മികച്ച പ്രകടനവും കാഴ്ചവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
