Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണിക ബത്രക്ക് അർജുന അവാർഡ് ശിപാർശ
text_fieldsbookmark_border
ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ രണ്ട് സ്വർണം ഉൾപ്പെടെ നാല് മെഡലണിഞ്ഞ ടേബ്ൾ ടെന്നിസ് താരം മണിക ബത്രക്ക് അർജുന അവാർഡ് ശിപാർശ. ടേബ്ൾ ടെന്നിസ് ഫെഡറേഷനാണ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാൻ ആവശ്യപ്പെട്ട് കായിക മന്ത്രാലയത്തിന് കത്ത് നൽകിയത്.
കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ടി.ടി ടീം സ്വർണം സമ്മാനിച്ചത് മണികയുടെ മിന്നുന്ന പ്രകടനമായിരുന്നു. ഇതിനുപുറമെ സിംഗ്ൾസിലും ഇവർ സ്വർണം നേടി. വനിത ഡബ്ൾസിൽ വെള്ളിയും, മിക്സഡ് ഡബ്ൾസിൽ വെങ്കലവുമണിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story