ഏഷ്യൻ ഗെയിംസ്: ടെന്നിസ് ടീമിൽ പേസില്ല
text_fieldsജകാർത്ത: 18ാമത് ഏഷ്യൻ ഗെയിംസിെൻറ ടെന്നിസ് കോർട്ടിൽ ലിയാൻഡർ പേസിലൂടെ ഒമ്പതാമതൊരു മെഡൽ പ്രതീക്ഷിച്ച ഇന്ത്യക്ക് നിരാശ. ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പേസിെൻറ എയ്സുകൾ ഉണ്ടാവില്ലെന്ന് താരം തന്നെയാണ് വ്യക്തമാക്കിയത്. പുരുഷന്മാരുടെ ഡബ്ൾസിൽ അനുയോജ്യനായ പങ്കാളിയെ ടെന്നിസ് അസോ. അനുവദിച്ചുനൽകാത്തതിൽ പ്രതിഷേധിച്ചാണ് ഗെയിംസിൽനിന്ന് പിന്മാറിയത്.
ഡബ്ൾസ് റാങ്കിങ്ങിൽ മുമ്പന്തിയിൽ നിൽക്കുന്ന രോഹൻ ബൊപ്പണ്ണയും ദിവിജ് ശരണും സഖ്യമായി മത്സരിക്കാൻ അവസരം നൽകിയപ്പോൾ പേസിനു പങ്കാളിയായി സിംഗ്ൾസ് താരങ്ങളായ സുമിത് നഗലിനെയോ രാംകുമാർ രാമാനഥനെയോ പരിഗണിക്കാനായിരുന്നു തീരുമാനം. ഗൗരവ് നടേക്കറിെൻറ കൂടെ 1994ലും മഹേഷ് ഭൂപതിയോടൊപ്പം 2002, 2006 വർഷങ്ങളിൽ പേസ് സ്വർണം നേടിയിരുന്നു.
