Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡേ​വി​സ്​ ക​പ്പ്​:...

ഡേ​വി​സ്​ ക​പ്പ്​: പേ​സ്​ ടീ​മി​ൽ; ​ജ​യ​മ​ക​ലെ ലോ​ക റെ​ക്കോ​ഡ്​

text_fields
bookmark_border
ഡേ​വി​സ്​ ക​പ്പ്​: പേ​സ്​ ടീ​മി​ൽ; ​ജ​യ​മ​ക​ലെ ലോ​ക റെ​ക്കോ​ഡ്​
cancel

ന്യൂ​ഡ​ൽ​ഹി: ഒ​രു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ലി​യാ​ൻ​ഡ​ർ പേ​സ്​ ഡേ​വി​സ്​ ക​പ്പ്​ ടെ​ന്നി​സി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ തി​രി​ച്ചെ​ത്തി. ഏ​പ്രി​ൽ ആ​ദ്യ​വാ​രം ന​ട​ക്കു​ന്ന ഏ​ഷ്യ-​ഒാ​ഷ്യാ​നി​യ ഗ്രൂ​പ്​ ഒ​ന്നി​ലെ മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ലേ​ക്കാ​ണ്​ ലി​യാ​ൻ​ഡ​ർ പേ​സി​നും ഇ​ടം ന​ൽ​കി​യ​ത്. 
ടീ​മി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ അ​ഞ്ചം​ഗ സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്. യു​കി ഭാം​ബ്രി, രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ, സു​മി​ത്​ ന​ഗ​ൽ എ​ന്നി​വ​രാ​ണ്​ ടീ​മി​ലെ മ​റ്റു താ​ര​ങ്ങ​ൾ. 

ദി​വി​ജ്​ ശ​ര​ണി​നെ റി​സ​ർ​വ്​ അം​ഗ​മാ​യും ഉ​ൾ​പ്പെ​ടു​ത്തി. ഡേ​വി​സ്​ ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​യം എ​ന്ന ലോ​ക റെ​ക്കോ​ഡ്​ സ്വ​ന്തം പേ​രി​​െ​ല​ഴു​താ​നു​ള്ള അ​വ​സ​ര​മാ​ണ്​ ലി​യാ​ൻ​ഡ​ർ പേ​സി​ന്. 43 ജ​യ​വു​മാ​യി ഇ​റ്റ​ലി​യു​ടെ നി​കോ​ള പീ​ട്രാ​െ​ങ്ക​ലി​ക്കൊ​പ്പ​മാ​ണ്​ പേ​സ്. 
ഏ​പ്രി​ൽ ആ​റി​ന്​ ടി​യാ​ൻ​ജി​നി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ചൈ​ന​യാ​ണ്​ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ​പേ​സി​നൊ​പ്പം ക​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ബൊ​പ്പ​ണ്ണ​യെ ടെ​ന്നി​സ്​ അ​സോ​സി​യേ​ഷ​ൻ വി​മ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leander paesdavis cupsports newsIndia News
News Summary - Leander Paes back in India’s Davis Cup team- Sports news
Next Story