ചു​വ​പ്പി​ൽ ത​ള​രാ​ത്ത ഉ​രു​ക്ക്

22:24 PM
22/10/2019
Jamshedpur-FC-vs-FC-Pune-City-23

ജാം​ഷ​ഡ്​​പു​ർ: സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഒ​ഡി​ഷ എ​ഫ്.​സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​ന്​ ത​ക​ർ​ത്ത ജം​ഷ​ഡ്​​പു​രി​ന്​ ഐ.​എ​സ്.​എ​ൽ ആ​റാം സീ​സ​ണി​ൽ വി​ജ​യ​ത്തു​ട​ക്കം. ആ​ദ്യ പ​കു​തി​യി​ൽ  ബി​കാ​ഷ്​ ജെ​യ്​​റു ചു​വ​പ്പു​കാ​ർ​ഡ്​ വാ​ങ്ങി മ​ട​ങ്ങി​യ​തോ​ടെ 10 പേ​രാ​യി ചു​രു​ങ്ങി​യി​ട്ടും ത​ള​രാ​തെ ആ​ക്ര​മി​ച്ചാ​ണ്​ ജം​ഷ​ഡ്​​പു​ർ ഉ​ജ്ജ്വ​ല വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​രി​ക്ക​ൽ സ്വ​ന്തം പോ​സ്​​റ്റി​ലേ​ക്ക്​ നി​റ​യൊ​ഴി​ച്ചും പി​ന്നീ​ട്​ വെ​ടി​​ച്ചി​ല്ലു​പോ​ലൊ​രു ഷോ​ട്ടി​ൽ എ​തി​ർ​വ​ല തു​ള​ച്ചും ഒ​ഡി​ഷ താ​ര​ങ്ങ​ൾ ഒ​ന്നാം പ​കു​തി​യി​ൽ ര​ണ്ടു​ത​വ​ണ സ്​​കോ​ർ ചെ​യ്​​ത മ​ത്സ​ര​ത്തി​ൽ ഉ​ട​നീ​ളം കൗ​ണ്ട​ർ അ​റ്റാ​ക്കി​ങ്ങാ​യി​രു​ന്നു ജാം​ഷ​ഡ്​​പു​രി​​െൻറ ആ​യു​ധം. 

16ാം മി​നി​റ്റിലാണ്​ റാ​ണ ഘ​റ​മി സെൽഫ്​ ഗോൾ വഴങ്ങിയത്​. ഇ​തോ​ടെ, ഉ​ണ​ർ​ന്ന ഒ​ഡി​ഷ ആ​ക്ര​മ​ണം ക​ന​പ്പി​ച്ച​തോ​ടെ 40ാം മി​നി​റ്റി​ൽ സ​മ​നി​ല നേടി. ജെ​റി ന​ൽ​കി​യ മ​നോ​ഹ​ര ക്രോ​സ്​ കാ​ലി​ൽ കി​ട്ടി​യ സ​ന്താ​ന ത​ക​ർ​പ്പ​ൻ ഷോ​ട്ടു​മാ​യി പോ​സ്​​റ്റി​​െൻറ മോ​ന്താ​യം കു​ലു​ക്കു​ക​യാ​യി​രു​ന്നു. കളി ചൂട്​ പിടിച്ചതോടെ, കൗ​ണ്ട​ർ നീ​ക്ക​ങ്ങ​ളു​മാ​യി അ​വ​സ​രം മു​ത​ലെ​ടു​ത്ത ജാം​ഷ​ഡ്​​പു​ർ ഒ​ന്നി​ലേ​റെ സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ ക​ള​ഞ്ഞു​കു​ളി​ച്ചു. ഇ​തി​െ​നാ​ടു​വി​ലാ​യി​രു​ന്നു 85ാം മി​നി​റ്റി​ൽ ഫ്രാ​ൻ​സി​സ്​​കോ മെ​ഡി​ന ന​ൽ​കി​യ പാ​സി​ൽ സെ​ർ​ജി​യോ കാ​സ്​​റ്റ​ലി​​െൻറ അ​നാ​യാ​സ ഗോ​ൾ. 

Loading...
COMMENTS