ഇന്ത്യൻ വെൽസ്: ഫെഡറർ വീണു; തീമിന് കിരീടം
text_fieldsമിയാമി: ഇന്ത്യൻ വെൽസിൽ ആറാം കിരീടമെന്ന റോജർ ഫെഡററുടെ സ്വപ്നം തകർത്ത് ഒാസ്ട്ര ിയക്കാരൻ ഡൊമനിക് തീം. പുരുഷ സിംഗ്ൾസ് ഫൈനലിൽ മൂന്നു സെറ്റ് മത്സരത്തിനൊടുവില ാണ് തീം നാലാം നമ്പർ താരമായ ഫെഡററെ വീഴ്ത്തിയത്. സ്കോർ: 3-6, 6-3, 7-5. രണ്ടു വർഷം മുമ്പ് അഞ്ചാം കിരീടം നേടിയ ഫെഡറർ തുടർച്ചയായി രണ്ടു വർഷങ്ങളിൽ ഫൈനലിൽ കീഴടങ്ങുകയായിരുന്നു.
20 ഗ്രാൻഡ്സ്ലാം ഉൾപ്പെടെ കരിയറിലെ 100 കിരീടവുമായാണ് ഫെഡ് എക്സ്പ്രസ് മിയാമിയിലെത്തിയത്. സെമിയിൽ നദാലിെൻറ പിന്മാറ്റത്തോടെ നേരിട്ട് ഫൈനലിലെത്തുകയായിരുന്നു. വനിത സിംഗ്ൾസിൽ ആഞ്ജലിക് കെർബറെ വീഴ്ത്തി ബിയാൻക അൻഡ്ര്യൂസ്ക കിരീടമണിഞ്ഞു. സ്കോർ: 6-4, 3-6, 6-4.
