Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഓപ്പൺ കിരീടം...

ഫ്രഞ്ച്​ ഓപ്പൺ കിരീടം നില നിർത്തി റാഫേൽ നദാൽ

text_fields
bookmark_border
Rafael-Nadal
cancel

പാ​രി​സ്​: ക​ളി​മ​ൺ കോ​ർ​ട്ടി​ലെ രാ​ജാ​വ്​ താ​ൻ ത​ന്നെ​യെ​ന്ന്​ റാ​ഫേ​ൽ ന​ദാ​ൽ ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ ച്ചു. റൊ​ളാ​ങ്​ ​ഗ​രോ​സി​ലെ ഫി​ലി​പെ ചാ​ർ​ട്രി​യ​റി​ലെ ചു​വ​ന്ന കോ​ർ​ട്ടി​ൽ പ​വ​ർ ടെ​ന്നി​സി​​െൻറ ക​ളി​ മു​ഹൂ​ർ​ത്ത​ങ്ങ​ൾ പി​റ​ന്ന മ​ത്സ​ര​ത്തി​ൽ നാ​ലാം സീ​ഡ്​ ആ​സ്​​​ട്രി​യ​യു​ടെ ഡൊ​മി​നി​ക്​ തീ​മി​​െൻറ വെ​ല ്ലു​വി​ളി നാ​ല്​ സെ​റ്റ്​ പോ​രാ​ട്ട​ത്തി​ൽ അ​തി​ജീ​വി​ച്ചാ​യി​രു​ന്നു ര​ണ്ടാം സീ​ഡാ​യ സ്​​പെ​യി​ൻ താ​ര​ത്തി​​െൻറ ഫ്ര​ഞ്ച്​ ഒാ​പ​ണി​ലെ 12ാം കി​രീ​ട​ധാ​ര​ണം. സ്​​കോ​ർ: 6-3, 5-7, 6-1, 6-1.

ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ ഫൈ​ന​ലി​ലെ​ത്തി​യ 12 ത​വ​ണ​യും കി​രീ​ട​വു​മാ​യി മ​ട​ങ്ങു​ക​യെ​ന്ന അ​പൂ​ർ​വ​നേ​ട്ട​ത്തി​നും 33കാ​ര​ൻ അ​ർ​ഹ​നാ​യി.
18ാം ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​നേ​ട്ട​ത്തോ​ടെ റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്​ (20) അ​ടു​ത്തെ​ത്താ​നും ന​ദാ​ലി​നാ​യി. ക​ഴി​ഞ്ഞ ത​വ​ണ ഫൈ​ന​ലി​ൽ ന​ദാ​ലി​ന്​ മു​ന്നി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ മു​ട്ടു​മ​ട​ക്കി​യ തീ​മി​ന്​ ഇ​ത്ത​വ​ണ പോ​രാ​ട്ടം നാ​ല്​ സെ​റ്റി​ലേ​ക്ക്​ നീ​ട്ടാ​നാ​യി.

ആ​ദ്യ സെ​റ്റ്​ 6-3ന്​ ​അ​നാ​യാ​സം അ​ടി​യ​റ വെ​ച്ചെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ ഒ​പ്പ​ത്തി​നൊ​പ്പം പി​ടി​ച്ച തീം ​ഒ​ടു​വി​ൽ ന​ദാ​ലി​നെ ബ്രേ​ക്ക്​ ചെ​യ്​​ത്​ 7-5ന്​ ​തു​ല്യ​ത നേ​ടി​യ​തോ​ടെ ക​ളി ആ​വേ​ശ​ക​ര​മാ​യി. എ​ന്നാ​ൽ അ​പ​ക​ടം മ​ണ​ത്ത ന​ദാ​ൽ ക​ളി ക​ടു​പ്പി​​ച്ച​തോ​ടെ മൂ​ന്നും നാ​ലും സെ​റ്റു​ക​ളി​ൽ തീ​മി​ന്​ നി​ലം​തൊ​ടാ​നാ​യി​ല്ല. 12 പോ​യ​ൻ​റ്​ നേ​ടു​ന്ന​തി​നി​ടെ രണ്ട്​ പോ​യ​ൻ​റ്​ മാ​ത്രം വി​ട്ടു​കൊ​ടു​ത്ത്​ ന​ദാ​ൽ 12ാമ​തും ഫ്ര​ഞ്ച്​ ഒാ​പ​ൺ കി​രീ​ട​മു​യ​ർ​ത്തി​യ​പ്പോ​ൾ തീം ​തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും റ​ണ്ണ​റ​പ്പാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalfrench openmalayalam newssports newsdominic thiem
News Summary - French Open;Rafael Nadal is King of Clay Again, Beats Thiem -sports news
Next Story