ഫ്രഞ്ച്​ ഒാപൺ: ദ്യോകോവിച്ച്​, ​ഒസാക മൂന്നാം റൗണ്ടിൽ

22:54 PM
30/05/2019
മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി​യ ന​വോ​മി ഒ​സാ​ക​യു​ടെ ആ​ഹ്ലാ​ദം
പാ​രി​സ്​: ഫ്ര​ഞ്ച്​ ഒാ​പ​ൺ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​ൽ ടോ​പ്​ സീ​ഡു​ക​ളാ​യ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക്​ ദ്യോ​കോ​വി​ച്, ജ​പ്പാ​​െൻറ ന​വോ​മി ഒ​സാ​ക എ​ന്നി​വ​ർ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക്​ മു​ന്നേ​റി. ദ്യോ​കോ​വി​ച്​ സീ​ഡി​ല്ലാ താ​രം സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​െൻറ ഹ​െൻറി ലാ​ക്​​സോ​ന​നെ 6-1, 6-4, 6-3ന്​ ​ത​ക​ർ​ത്ത​പ്പോ​ൾ ഒ​സാ​ക മൂ​ന്ന്​ സെ​റ്റ്​ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത ബെ​ല​റൂ​സി​​െൻറ വി​ക്​​ടോ​റി​യ അ​സ​റെ​ങ്ക​യെ​യാ​ണ്​ 4-6, 7-5, 6-3ന്​ ​ ​കീ​ഴ​ട​ക്കി​യ​ത്. 

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നാ​ലാം സീ​ഡ്​ ഒാ​സ്​​ട്രി​യ​യു​ടെ ഡൊ​മി​നി​ക്​ തീം, ​അ​ഞ്ചാം സീ​ഡ്​ ജ​ർ​മ​നി​യു​ടെ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്, എ​ട്ടാം സീ​ഡ്​ അ​ർ​ജ​ൻ​റീ​ന​യു​ടെ മാ​ർ​ട്ടി​ൻ ഡെ​ൽ​പോ​ട്രോ, ഒ​മ്പ​താം സീ​ഡ് ഇ​റ്റ​ലി​യു​ടെ ഫാ​ബി​യോ ഫൊ​ഗീ​നി​ പ​ത്താം സീ​ഡ്​ റ​ഷ്യ​യു​ടെ ക​ര​ൻ ഖ​ച്ച​നോ​വ്, 13ാം സീ​ഡ്​ ക്രൊ​യേ​ഷ്യ​യു​ടെ ബോ​ർ​ന കോ​റി​ച്, 14ാം സീ​ഡ്​ ഫ്രാ​ൻ​സി​​െൻറ ഗെ​യ്​​ൽ മോ​ൺ​ഫി​ൽ​സ്, 18ാം സീ​ഡ്​ ബൗ​റ്റി​സ്​​റ്റ ആ​ഗ​റ്റ്​ എ​ന്നി​വ​ർ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്ന​പ്പോ​ൾ വ​നി​ത​ക​ളി​ൽ മൂ​ന്നാം സീ​ഡ്​ റു​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്, എ​ട്ടാം സീ​ഡ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ ആ​ഷ്​​ലീ​ഗ്​ ബാ​ർ​റ്റി, പ​ത്താം സീ​ഡ്​ യു.​എ​സി​​െൻറ സെ​റീ​ന വി​ല്യം​സ്, 11ാം സീ​ഡ്​ ബെ​ല​റൂ​സി​​െൻറ അ​രീ​ന സ​ബ​ലേ​ങ്ക, 14ാം സീ​ഡ്​ യു.​എ​സി​​െൻറ മാ​ഡി​സ​ൺ കീ​സ്, 16ാം സീ​ഡ്​ ചൈ​ന​യു​ടെ വാ​ങ്​ ക്വി​യാ​ങ്​ എ​ന്നി​വ​രും മു​ന്നേ​റി.
Loading...
COMMENTS