Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഒാ​പ​ൺ...

ഫ്ര​ഞ്ച്​ ഒാ​പ​ൺ നാ​ളെ:  ദ്യോ​കോ​വി​ച്​ x ന​ദാ​ൽ സെ​മി സാ​ധ്യ​ത

text_fields
bookmark_border
ഫ്ര​ഞ്ച്​ ഒാ​പ​ൺ നാ​ളെ:  ദ്യോ​കോ​വി​ച്​ x ന​ദാ​ൽ സെ​മി സാ​ധ്യ​ത
cancel
camera_alt????????? ?????? ?????:� ???????????????? x ?????? ????? ????????

പാ​രി​സ്​: ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ കി​രീ​ടം നി​ല​നി​ർ​ത്താ​നെ​ത്തി​യ നൊ​വാ​ക്​ ദ്യോ​കോ​വി​ചും പ​ത്താം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന റാ​ഫേ​ൽ ന​ദാ​ലും പു​രു​ഷ സിം​ഗ്​​ൾ​സ്​ സെ​മി​യി​ൽ ഏ​റ്റു​മു​ട്ടി​യേ​ക്കും. നാ​ലാം സീ​ഡു​കാ​ര​നാ​യ ന​ദാ​ലി​ന്​ ആ​ദ്യ റൗ​ണ്ടി​ൽ ഫ്രാ​ൻ​സി​​െൻറ ബെ​നോ​യി​റ്റ്​ പെ​യ​റാ​ണ്​ എ​തി​രാ​ളി. 

ര​ണ്ടാം സീ​ഡാ​യ ദ്യോ​കോ​വി​ച്​ ആ​ദ്യ റൗ​ണ്ടി​ൽ സ്​​പെ​യി​നി​​െൻറ മാ​ഴ്​​സ​ൽ ഗ്ര​നോ​ൾ​സി​നെ നേ​രി​ടും. ക​ളി​മ​ൺ കോ​ർ​ട്ടി​ലെ ഫേ​വ​റി​റ്റ്​ താ​ര​മാ​യ ന​ദാ​ലി​നാ​ണ്​ ദ്യോ​കോ​വി​ച്ചി​നെ​തി​രെ മേ​ധാ​വി​ത്വം. സ്വ​ന്തം കോ​ർ​ട്ടി​ൽ സെ​ർ​ബ്​ താ​ര​ത്തി​നു മേ​ൽ 17 ക​ളി​യി​ലും ന​ദാ​ൽ ജ​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷ​​ം കി​രീ​ടം നേ​ടി ക​രി​യ​ർ സ്ലാം ​പൂ​ർ​ത്തി​യാ​ക്കി​യ ദ്യോ​കോ​വി​ച്​ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്.

ഒ​ന്നാം ന​മ്പ​റാ​യ ആ​ൻ​ഡി മ​റെ റ​ഷ്യ​യു​ടെ ആ​ന്ദ്രെ കു​സ്​​െ​ന​റ്റ്​​സോ​വ​യെ നേ​രി​ടും. വാ​വ്​​റി​ങ്ക​ക്ക്​ സെ​ർ​ബി​യ​യു​ടെ ജോ​സ​ഫ്​ കൊ​വാ​ലി​കാ​ണ്​ എ​തി​രാ​ളി. 
വ​നി​ത വി​ഭാ​ഗ​ത്തി​ലെ നി​ല​വി​ലെ ​ജേ​താ​വ്​ ഗ​ർ​ബി​ൻ മു​ഗു​രു​സ ആ​ദ്യ റൗ​ണ്ടി​ൽ മു​ൻ ചാ​മ്പ്യ​ൻ ഫ്രാ​ൻ​സ്​​സെ​സ്​​ക ഷി​യാ​വോ​ണി​നെ നേ​രി​ടും. ടോ​പ്​ സീ​ഡാ​യ ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​ർ 40ാം റാ​ങ്കു​കാ​രി എ​ക​ത്രീ​ന മ​ക​റോ​വ​യെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennis
News Summary - french open
Next Story