ഫെഡ് എക്സ്പ്രസ് ക്വാർട്ടറിൽ
text_fieldsപാരിസ്: ഫെഡ് എക്സ്പ്രസിെൻറ ജൈത്രയാത്ര ക്വാർട്ടർ ഫൈനലിലേക്ക്. ഫ്രഞ്ച് ഒാപൺ പുരുഷ സിംഗ്ൾസിെൻറ ആദ്യ റൗണ്ടുകളിൽ വിയർത്തുജയിച്ച് ഫെഡറർ പ്രീക്വാർട്ടറിൽ അർജൻറീന എതിരാളി ലിയനാർഡോ മേയറെ 6-2, 6-3, 6-3 സ്കോറിന് വീഴ്ത്തിയാണ് ക്വാർട്ടറിൽ ഇടംപിടിച്ചത്.
37കാരനായ ഫെഡറർ ഒരു റെക്കോഡും കുറിച്ചു. 28 വർഷത്തിനിടെ ഒരു ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പിെൻറ ക്വാർട്ടറിൽ ഇടംപിടിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന പദവി. നാട്ടുകാരനായ സ്റ്റാൻ വാവ്റിങ്ക-അട്ടിമറി വീരൻ സ്റ്റെഫാനോ സിറ്റ്സിപാസ് മത്സരത്തിലെ വിജയിയാവും അടുത്ത എതിരാളി.
വനിതകളിൽ പെട്ര മാർടിച്, മർകെറ്റ വൊൻഡുറോസോവ, ജൊഹാന കോൻറ എന്നിവരും ക്വാർട്ടറിൽ കടന്നു. വനിതകളിൽ സെറീന വില്യംസും നവോമി ഒസാകയും ശനിയാഴ്ച പുറത്തായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
