Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഓപൺ സെപറ്റംബർ ...

ഫ്രഞ്ച്​ ഓപൺ സെപറ്റംബർ 27ന്​ തുടങ്ങുമെന്ന്​ റി​േപ്പാർട്ട്​

text_fields
bookmark_border
ഫ്രഞ്ച്​ ഓപൺ സെപറ്റംബർ 27ന്​ തുടങ്ങുമെന്ന്​ റി​േപ്പാർട്ട്​
cancel

പാരിസ്​: ​ഫ്രഞ്ച്​ ഓപൺ ടെന്നിസ്​ ചാമ്പ്യൻഷിപ്പ്​ സെപ്​റ്റംബർ 27ന്​ തുടങ്ങുമെന്ന്​ സൂചന. മറ്റ്​ ടെന്നിസ്​ ഫെഡറ േഷനകളുമായി ആലോചിക്കാതെ ടൂർണമ​െൻറ്​ സെപ്​റ്റംബറിലേക്ക്​ മാറ്റിയതിന്​ ഏറെ വിമർശനം കേട്ട സംഘാടകർ ഒരാഴ്​ച കൂട ി നീട്ടാൻ തീരുമാനിച്ചെന്ന്​ ലെ പരിസിയൻ പത്രം റിപ്പോർട്ട് ചെയ്​തു​.

സെപ്​റ്റംബർ 20 മുതലായിരുന്നു ടൂർണമ​െൻറ്​ തുടങ്ങാനിരുന്നത്​. എന്നാൽ വാർത്ത സ്​ഥിരീകരിച്ചില്ലെങ്കിലും അന്താരാഷ്​ട്ര സംഘടനകളുമായി കൂടിയാലോചിച്ച്​ കലണ്ടറിൻെറ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്​ ഫ്രഞ്ച്​ ടെന്നിസ്​ ഫെഡറേഷൻ വ്യക്​തമാക്കി.

കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ ഫ്രാൻസ്​ ലോക്​ഡൗണിലായതിന്​ പിന്നാലെ മാർച്ച്​ പകുതിയോട്​ അടുത്താണ്​ മെയ്​ 24 മുതൽ ജൂൺ ഏഴ്​ വരെ നടക്കേണ്ടിയിരുന്ന ടൂർണമ​െൻറ്​ സെപ്​റ്റംബറിലേക്ക്​ മാറ്റിയത്​. കോവിഡ്​ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ രണ്ടാം ലോകയുദ്ധത്തിന്​ ശേഷം ആദ്യമായി വിംബ്​ൾഡൺ ഉപേക്ഷിച്ചിരുന്നു.

Show Full Article
TAGS:covid french open tennis wimbledon roland garros september france 
Next Story