Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഒാപൺ: ​നദാൽ,...

ഫ്രഞ്ച്​ ഒാപൺ: ​നദാൽ, ദ്യോകോ സ്​റ്റാർട്ട്​

text_fields
bookmark_border
ഫ്രഞ്ച്​ ഒാപൺ: ​നദാൽ, ദ്യോകോ സ്​റ്റാർട്ട്​
cancel

പാരിസ്​: കളിമൺ കോർട്ടുകളുടെ സുൽത്താൻ റാഫേൽ നദാലിന് ഫ്രഞ്ച്​ ഒാപണിൽ​ ജയത്തോടെ തുടക്കം. ആദ്യ റൗണ്ടിൽ ജർമൻ ക്വ ാളിഫയർ താരമായ യാനിക്​ ഹാൻഫ്​മാനെ നേരിട്ടുള്ള സെറ്റുകൾക്ക്​ അനായാസം കീഴടക്കിയാണ്​ നദാൽ കുതിപ്പിന്​​ തുടക്കം കുറിച്ചത്​. സ്​കോർ: 6-2, 6-1, 6-3. കരിയറിലെ12ാം ഫ്രഞ്ച്​ ഒാപൺ ലക്ഷ്യമിടുന്ന നദാലിന്​ ഒന്നാം സെറ്റിൽ പതുക്കെയായിരുന്നു തുടക്കം.

നാലു തവണ ബ്രേക്ക്​പോയൻറ്​ സേവ്​ചെയ്​തായിരുന്നു സെറ്റ്​ പിടിച്ചത്​. എന്നാൽ, പിന്നീടുള്ള സെറ്റുകളിൽ പൂർണ മേധാവിത്വത്തോടെ​ മത്സരം സ്വന്തമാക്കി. നിലവിലെ ചാമ്പ്യനായ നൊവാക്​ ദ്യോകോവിച്ചും ജയത്തോടെ തുടക്കംകുറിച്ചു. പോളണ്ടി​​െൻറ ഹുബർട്ട്​​ ഹുർകാസിനെതിരെ നേരിട്ടുള്ള സെറ്റിനായിരുന്നു ജയം. സ്​കോർ: 6-2, 6-2, 6-2. അതേസമയം, വനിത സിംഗ്​ൾസിൽ അട്ടിമറി തുടരുന്നു. 2018ലെ ആസ്​ട്രേലിയൻ ഒാപൺ ജേതാവും മുൻ ഒന്നാം നമ്പറുമായ ​കരോലിൻ വോസ്​നിയാകിയെ 68ാം റാങ്കുകാരിയായ വെറോണിക കുദർമെറ്റോവ അട്ടിമറിച്ചു.

ആദ്യ സെറ്റിൽ ഒരു പോയൻറു പോലും കൈവിടാതെ ജയിച്ച വോസ്​നിയാകി പിന്നീട്​ തരിപ്പണമായി. 0-6, 6-3, 6-3 സ്​കോറിനായിരുന്നു 22 കാരിയായ പോളിഷുകാരിയുടെ ജയം. നാലാം നമ്പറുകാരിയായ കികി ബെർടൻസ്​, സ്​റ്റാൻ വാവ്​റിങ്ക എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ ദിനം നടന്ന അങ്കത്തിൽ ഏഴ്​ ഗ്രാൻഡ്​സ്ലാമിനുടമയായ വീനസ്​ വില്യംസിനെ വീഴ്​ത്തി യുക്രെയ്​​​െൻറ എലിന സ്വിറ്റോലിന രണ്ടാം റൗണ്ടിൽ കടന്നു. സ്​കോർ: 6-3, 6-3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French Open 2019
News Summary - french open 2019
Next Story