ഫ്ര​ഞ്ച്​ ഒാ​പ​ൺ ടെ​ന്നി​സി​ന്​ ഇ​ന്ന്​ തു​ട​ക്കം; മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം ഫെ​ഡ​റ​ർ റൊ​ളാ​ങ്​ ഗാ​രോ​യി​ൽ

02:21 AM
26/05/2019
ഫ്രഞ്ച്​ ഒാപണിന്​ മുന്നോടിയായ റാഫേൽ നദാലി​െൻറ പരിശീലനം കാണാനെത്തിയ ആരാധകർ
പാ​രി​സ്​: റാ​ഫേ​ൽ ന​ദാ​ൽ, റോ​ജ​ർ ഫെ​ഡ​റ​ർ, നൊ​വാ​ക്​ ദ്യോ​കോ​വി​ച്... സെ​റീ​ന വി​ല്യം​സ്, സി​മോ​ണ ഹാ​ലെ​പ്, ന​വോ​മി ഒ​സാ​ക... മാ​സ​ങ്ങ​ൾ നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷം ടെ​ന്നി​സ്​ കോ​ർ​ട്ടി​ൽ പൂ​ക്കാ​ലം വ​ര​വാ​യി. സൂ​പ്പ​ർ​താ​ര​ങ്ങ​ൾ ഉ​ഴു​തു​മ​റി​ക്കു​ന്ന ക​ളി​മ​ണ്ണി​ലെ അ​ങ്ക​മാ​യ ഫ്ര​ഞ്ച്​ ഒാ​പ​ൺ ടെ​ന്നി​സി​ന്​ ഇ​ന്ന്​ ക​ള​മു​ണ​രു​ന്നു. ക​ളി​മ​ണ്ണി​ലെ സു​ൽ​ത്താ​ൻ റാ​ഫേ​ൽ ന​ദാ​ൽ, ലോ​ക ഒ​ന്നാം ന​മ്പ​റും ര​ണ്ടാം ക​രി​യ​ർ സ്ലാ​മും ല​ക്ഷ്യ​മി​ടു​ന്ന നൊ​വാ​ക്​ ദ്യോ​കോ​വി​ച്, ഇ​ട​വേ​ള​ക്കു ശേ​ഷം ക​ളി​മ​ണ്ണി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന റോ​ജ​ർ ഫെ​ഡ​റ​ർ. പ​തി​റ്റാ​ണ്ടു​ക​ളാ​യി ടെ​ന്നി​സ്​ കോ​ർ​ട്ട്​ വാ​ഴു​ന്ന ത്രി​മൂ​ർ​ത്തി​ക​ൾ ത​ന്നെ​യാ​ണ്​ റൊ​ളാ​ങ്​ ഗാ​രോ​യി​​ൽ ഇ​ക്കു​റി​യും സൂ​പ്പ​ർ ഹീ​റോ​സ്. 

2018 വിം​ബ്​​ൾ​ഡ​ൺ മു​ത​ൽ യു.​എ​സ്. ഒാ​പ​ൺ, പു​തു സീ​സ​ണി​ൽ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ കി​രീ​ട​ങ്ങ​ൾ ജ​യി​ച്ച ദ്യോ​കോ​വി​ചാ​ണ്​ ഫോ​മി​ൽ ഒ​ന്നാം ന​മ്പ​ർ. നാ​ല്​ ഗ്രാ​ൻ​ഡ്​​സ്ലാ​മും നേ​ടി 2016ൽ ​ക​രി​യ​ർ സ്ലാം ​സ്വ​ന്ത​മാ​ക്കി​യ ദ്യോ​കോ ഇ​ക്കു​റി ഫ്ര​ഞ്ച്​ ഒാ​പ​ൺ​കൂ​ടി നേ​ടി​യാ​ൽ പി​റ​ക്കു​ന്ന​ത്​ പു​തു ച​രി​ത്ര​മാ​വും. ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​​ലോ, തു​ട​ർ​ച്ച​യാ​യോ നാ​ല്​ ഗ്രാ​ൻ​ഡ്​​സ്​​ലാ​മും നേ​ടു​ന്ന ര​ണ്ടാ​മ​നെ​ന്ന റെ​ക്കോ​ഡ്. ​ആ​സ്​​ട്രേ​ലി​യ​ൻ ഇ​തി​ഹാ​സം റോ​ഡ്​ ലാ​വ​റാ​ണ്​ നേ​ര​ത്തെ സ​മാ​ന റെ​ക്കോ​ഡ്​ (1962, 1969) സ്വ​ന്ത​മാ​ക്കി​യ​ത്. മി​ക​ച്ച ഫോ​മി​ലു​ള്ള ദ്യോ​കോ​വി​ച്​ ഒ​ന്നാം ന​മ്പ​റു​കാ​ര​നാ​യാ​ണ്​  റൊ​ളാ​ങ്​ ഗാ​രോ​യി​ലെ​ത്തു​ന്ന​ത്.

നി​ല​വി​െ​ല ഫ്ര​ഞ്ച്​ ഒാ​പ​ൺ ചാ​മ്പ്യ​നും 11 ത​വ​ണ ഇ​വി​ടെ കി​രീ​ട​മ​ണി​ഞ്ഞ താ​ര​വു​മാ​യ ന​ദാ​ൽ ര​ണ്ടാം സീ​ഡി​ലു​ണ്ട്. ക​ളി​മ​ണ്ണി​ലെ ക​ളി മ​തി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച റോ​ജ​ർ ഫെ​ഡ​റ​റി​ന്​ തി​രി​ച്ചു​വ​ര​വാ​ണി​ത്. 2016 മു​ത​ൽ ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന ഫെ​ഡ്​ എ​ക്​​സ്​​പ്ര​സ്​  സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളാ​യ മ​ഡ്രി​ഡി​ലും ഇ​റ്റാ​ലി​യ​ൻ ഒാ​പ​ണി​ലും ക​ളി​ച്ചാ​ണ്​ ​പാ​രി​സി​ലെ​ത്തു​ന്ന​ത്. 2018ലെ ​ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണാ​ണ്​ 20 ഗ്രാ​ൻ​ഡ്​​സ്ലാ​മു​ക​ൾ​ക്ക്​ അ​വ​കാ​ശി​യാ​യ ഫെ​ഡ​റ​റു​ടെ അ​വ​സാ​ന കി​രീ​ടം. ഏ​ക ഫ്ര​ഞ്ച്​ ഒാ​പ​ൺ കി​രീ​ട​ത്തി​​െൻറ പ​ത്താം വാ​ർ​ഷി​കം കൂ​ടി​യാ​ണി​ത്. 17 ഗ്രാ​ൻ​ഡ്​​സ്ലാം നേ​ടി​യ ന​ദാ​ലാ​വ​​െ​ട്ട ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ഫൈ​ന​ലി​ൽ ദ്യോ​കോ​യോ​ട്​ പൊ​രു​തി​വീ​ഴു​ക​യാ​യി​രു​ന്നു. ത്രി​മൂ​ർ​ത്തി​ക​ൾ​ക്ക്​ വെ​ല്ലു​വി​ളി​യാ​വാ​ൻ ഡൊ​മി​നി​ക്​ തീം, ​അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്, സെ​റ്റ​ഫാ​നോ ടി​റ്റ്​​സി​പാ​സ്, കെ ​നി​ഷി​കോ​റി തു​ട​ങ്ങി​യ യു​വ​താ​ര​ങ്ങ​ളു​മു​ണ്ട്. 

വ​നി​ത​ക​ളി​ൽ പ്ര​വ​ച​നാ​തീ​ത​മാ​ണ്​ കാ​ര്യ​ങ്ങ​ൾ. ഫി​റ്റ്​​ന​സി​ല്ലാ​തെ സെ​റി​ന വ​ല​യു​േ​മ്പാ​ൾ, ​ന​വോ​മി ഒ​സാ​ക​യാ​ണ്​ കി​രീ​ട ഫേ​വ​റി​റ്റ്. യു.​എ​സ്​ ഒാ​പ​ണും, ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണും നേ​ടി ഒ​ന്നാം ന​മ്പ​റി​ൽ നി​ൽ​ക്കു​ന്ന ജ​പ്പാ​ൻ​താ​രം ഹാ​ട്രി​ക്​ കി​രീ​ട​മാ​ണ്​ പാ​രി​സി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​രി​യ ഷ​റ​പോ​വ, നി​ക്​ കി​ർ​ഗി​യോ​സ്, തോ​മ​സ്​​ ബെ​ർ​ഡി​ച്, മി​ലോ റോ​ണി​ച്​ എ​ന്നി​വ​ർ ടൂ​ർ​ണ​മ​െൻറി​നി​ല്ല.    
 
Loading...
COMMENTS