Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രഞ്ച് ഒാപൺ: നദാൽ x തീം ഫൈനൽ
text_fieldsbookmark_border
പാരിസ്: ഫ്രഞ്ച് ഒാപൺ ടെന്നിസിൽ ഫൈനലിൽ സ്പാനിഷ് ഇതിഹാസം റാഫേൽ നദാലും ഡൊമിനിക് തീമും ഏറ്റുമുട്ടും. ഇറ്റലിയുടെ സീഡില്ലാ താരമായ മാർക്കോ സെച്ചിനേറ്റോയുടെ സ്വപ്നക്കുതിപ്പിന് വിരാമമിട്ട് ഏഴാം സീഡായ ഡൊമിനിക് തീം ഫ്രഞ്ച് ഒാപൺ ടെന്നിസിെൻറ ഫൈനലിൽ പ്രവേശിച്ചത്. 7-5, 7-6, 6-1നായിരുന്നു ഒാസ്ട്രിയൻ താരത്തിെൻറ വിജയം.
അർജൻറീനയുടെ അഞ്ചാം സീഡ് താരമായ യുവാൻ മാർട്ടിൻ ഡെൽപോർേട്ടായെ 6-4, 6-1, 6-2 എന്ന സ്കോറിന് തോൽപിച്ചാണ് നദാൽ ഫൈനലിലെത്തിയത്. ഇതോടെ, റോജർ ഫെഡറർക്കൊപ്പം ഒരേ ഗ്രാൻഡ് സ്ലാമിൽ 11 തവണ ഫൈനലിലെത്തുന്ന താരമായി നദാൽ റെക്കോഡിട്ടു. 1995ൽ ഇവിടെ ചാമ്പ്യനായ തോമസ് മസ്റ്ററിന് ശേഷം ഫ്രഞ്ച് ഒാപൺ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഒാസ്ട്രിയക്കാരനാണ് തീം.
നേരത്തെ, നടന്ന മഡ്രിഡ് മാസ്റ്റേഴ്സ് ടൂർണമെൻറിൽ റാഫേൽ നദാലിെൻറ കളിമൺ കോർട്ടിലെ പരാജയമറിയാതെയുള്ള റെക്കോഡ് പ്രകടനത്തിന് അന്ത്യംകുറിച്ചതും തീമായിരുന്നു. ഈ സീസണിലും കഴിഞ്ഞ സീസണിലും കളിമൺ കോർട്ടിലെ ചക്രവർത്തിയെ തോൽപിച്ച ഏക താരവും നിലവിൽ നദാലിന് വെല്ലുവിളി ഉയർത്താൻ കെൽപുള്ള താരവും തീം മാത്രമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story