Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഒാ​പ​ൺ:...

ഫ്ര​ഞ്ച്​ ഒാ​പ​ൺ: മ​റെ,ഹാ​ലെ​പ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഫ്ര​ഞ്ച്​ ഒാ​പ​ൺ: മ​റെ,ഹാ​ലെ​പ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ
cancel
പാ​രി​സ്​: ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ പോ​രാ​ട്ടം പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക്. ടോ​പ്​ സീ​ഡു​ക​ളാ​യ ആ​ൻ​ഡി മ​റെ, സി​മോ​ണ ഹാ​ലെ​പ്, ക​രോ​ലി​ൻ വോ​സ്​​നി​യാ​കി എ​ന്നി​വ​ർ പു​രു​ഷ-​വ​നി​ത വി​ഭാ​ഗം സിം​ഗി​​ൾ​സ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഒ​ന്നാം ന​മ്പ​റാ​യ മ​റെ, അ​ർ​ജ​ൻ​റീ​ന​യു​ടെ ​സൂ​പ്പ​ർ താ​രം യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ​പോ​ട്രോ​യെ മൂ​ന്ന്​ സെ​റ്റി​ൽ കീ​ഴ​ട​ക്കി​യാ​ണ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം​പി​ടി​ച്ച​ത്. സ്​​കോ​ർ 7-6, 7-5, 6-0. ഫെ​ർ​ണാ​ണ്ടോ വെ​ർ​ഡാ​സ്​​കോ, മൂ​ന്നാം സീ​ഡ്​ സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക, മ​രി​ൻ സി​ലി​ച്ച്​ എ​ന്നി​വ​രും പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. 

വ​നി​ത സിം​ഗി​ൾ​സി​ൽ ഒ​മ്പ​താം സീ​ഡ്​ അ​ഗ്​​നി​സ്​​ക റ​ഡ്വാ​ൻ​സ്​​ക​യെ അ​ട്ടി​മ​റി​ച്ച്​ ആ​തി​ഥേ​യ താ​രം അ​ലി​സ്​ കോ​ർ​ന​റ്റ്​ മു​ന്നേ​റി. 6-2, 6-1 സ്​​കോ​റി​നാ​ണ്​ കോ​ർ​ന​റ്റ്, റ​ഡ്വാ​ൻ​സ്​​ക​യെ അ​ട്ടി​മ​റി​ച്ച​ത്. റ​ഷ്യ​യു​ടെ ഡാ​രി​യ ക​സാ​റ്റ്​​കി​ന​യെ തോ​ൽ​പി​ച്ചാ​ണ്​ സി​മോ​ണ ഹാ​ലെ​പ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. സ്​​കോ​ർ 6-1, 7-5. 

ലി​യാ​ണ്ട​ർ പേ​സ്​-​സ്​​കോ​ട്ട്​ ലി​പ​സ്​​കി ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​പാ​​ബ്ലോ ക്യു​വ​സ്, ഇ​ന്ത്യ​ൻ ജോ​ടി​യാ​യ പു​ര​വ്​ രാ​ജ-​ദി​വി​ജ്​ ശ​ര​ൺ സ​ഖ്യ​ങ്ങ​ൾ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ സാ​നി​യ മി​ർ​സ-​ഇ​വാ​ൻ ഡോ​ഡി​ഗ്, രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ഗ​ബ്രി​യേ​ല ഡ​ബ്രോ​സ്​​കി സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. പേ​സ്​-​ ഹിം​ഗി​സ്​ സ​ഖ്യം ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french open 2017
News Summary - french open 2017
Next Story