ഫെഡറർക്ക് വിംബിൾഡൻ കിരീടം

  • ഫെ​ഡ​റ​ർ​ക്ക്​ 19ാം ഗ്രാ​ൻ​ഡ്​​സ്ലാം, വിം​ബ്​​ൾ​ഡ​ണി​ൽ എ​ട്ടാം മു​ത്തം

20:38 PM
16/07/2017

ല​ണ്ട​ൻ: ടെ​ന്നി​സ്​ കോ​ർ​ട്ടി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഇ​തി​ഹാ​സ​മാ​യി വീ​ണ്ടും റോ​ജ​ർ ഫെ​ഡ​റ​ർ. പ്രാ​യ​ത്തെ ഒാ​ർ​മി​പ്പി​ച്ച്​ പ​രി​ത​പി​ക്കു​ന്ന​​വ​രോ​ട്​ റാ​ക്ക​റ്റു​കൊ​ണ്ട്​ ഒ​രി​ക്ക​ൽ​ക്കൂ​ടി മ​റു​പ​ടി പ​റ​യു​ന്നു, ഇ​ത്​ ‘സ്വീ​റ്റ്​ ​ന​യ​ൻ​റീ​ൻ’. ഗ്രാ​ൻ​ഡ്​​സ്ലാ​മി​ലെ 19ാം മു​ത്തം. വിം​ബ്​​ൾ​ഡ​ണി​ലെ എ​ട്ടാ​മ​ത്തെ​യും. ​കാ​യി​ക​ലോ​കം ഉ​റ്റു​നോ​ക്കി​യ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ക്രൊ​യേ​ഷ്യ​ൻ എ​തി​രാ​ളി മ​രി​ൻ സി​ലി​ചി​നെ നേ​രി​ട്ടു​ള്ള മൂ​ന്നു​ സെ​റ്റി​ന്​ അ​നാ​യാ​സം തോ​ൽ​പി​ച്ച്​ ഫെ​ഡ​റ​ർ ഒ​രി​ക്ക​ൽ​ക്കൂ​ടി അ​ജ​യ്യ​നാ​യി. ​

ആ​ദ്യ സെ​റ്റി​ൽ സ്വി​സ്​ താ​ര​ത്തെ വി​റ​പ്പി​ച്ച്​ ലീ​ഡ്​ പി​ടി​ച്ച സി​ലി​ചി​നെ വ​രു​തി​യി​ലാ​ക്കാ​ൻ ഫെ​ഡ​റ​ർ​ക്ക്​ അ​ധി​ക സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല. സ്​​കോ​ർ: 6-3, 6-1, 6-4. ഫൈ​ന​ലി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​നാ​യാ​സം കു​തി​ച്ച സി​ലി​ചി​ന്​ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ കാ​ലി​ലെ മു​റി​വ്​ വി​ല്ല​നാ​യ​പ്പോ​ൾ, മു​െ​മ്പ​ങ്ങും കാ​ണാ​ത്ത​വി​ധം ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ​യാ​യി​രു​ന്നു ഫെ​ഡ​റ​റു​ടെ പോ​രാ​ട്ടം. ഫോ​ർ​ഹാ​ൻ​ഡും എ​യ്​​സു​ക​ളു​മാ​യി എ​തി​രാ​ളി​യെ വി​റ​പ്പി​ച്ച​പ്പോ​ൾ ആ​റോ​ളം ബ്രേ​ക്ക്​ പോ​യ​ൻ​റു​ക​ൾ വി​ജ​യ​ത്തി​ന്​ ആ​ധി​കാ​രി​ക​ത​യാ​യി.

അ​ജ​യ്യം ഫെ​ഡ​റ​ർ
ഒാ​ൾ ഇം​ഗ്ല​ണ്ട്​ ക്ല​ബി​ലെ സ​െൻറ​ർ കോ​ർ​ട്ടി​ൽ റോ​ജ​ർ ഫെ​ഡ​റ​റു​ടെ 19ാം ഗ്രാ​ൻ​ഡ്​​സ്ലാം പി​റ​ക്കു​േ​മ്പാ​ൾ മ​റ്റൊ​രു യാ​ദൃ​ച്ഛി​ക​ത കൂ​ടി​യു​ണ്ട്. 19 വ​ർ​ഷം മു​മ്പാ​യി​രു​ന്നു ജൂ​നി​യ​ർ വിം​ബ്​​ൾ​ഡ​ൺ കി​രീ​ടം കു​റി​ച്ച്​ സ്വി​സ്​ കൗ​മാ​ര​ക്കാ​ര​ൻ ടെ​ന്നി​സ്​ കോ​ർ​ട്ടി​ലേ​ക്ക്​ വ​ര​വ​റി​യി​ച്ച​ത്. ഇ​പ്പോ​ൾ, എ​ട്ട്​ വിം​ബ്​​ൾ​ഡ​ണു​മാ​യി പീ​റ്റ്​ സാം​പ്രാ​സി​​െൻറ​യും വി​ല്യം റെ​ൻ​ഷോ​യു​ടെ​യും ഏ​ഴ്​ വിം​ബ്​​ൾ​ഡ​ൺ കി​രീ​ട​മെ​ന്ന റെ​ക്കോ​ഡും ഫെ​ഡ്​ എ​ക്​​സ്​​പ്ര​സി​​െൻറ ജൈ​ത്ര​യാ​ത്ര​ക്ക്​ മു​ന്നി​ൽ പ​ഴ​ങ്ക​ഥ​യാ​യി. ഒ​പ്പം 35ാം വ​യ​സ്സി​ലെ കി​രീ​ട​നേ​ട്ട​ത്തോ​ടെ ഒാ​ൾ ഇം​ഗ്ല​ണ്ട്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ​പ്രാ​യ​മേ​റി​യ ചാ​മ്പ്യ​നു​മാ​യി ഫെ​ഡ​റ​ർ. 1976ൽ 32ാം ​വ​യ​സ്സി​ൽ കി​രീ​ട​മ​ണി​ഞ്ഞ അ​ർ​ത​ർ ആ​ഷെ​യാ​യി​രു​ന്നു ഇ​തു​വ​രെ ഇൗ ​ബ​ഹു​മ​തി​ക്കു​ട​മ.

​35​െൻ​റ ചെ​റു​പ്പം
2012-വിം​ബ്​​ൾ​ഡ​ൺ സ്വ​ന്ത​മാ​ക്കി​യ ശേ​ഷം നാ​ല​ര വ​ർ​ഷ​ത്തി​േ​ല​റെ ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​ത്തി​ന്​ പു​റ​ത്താ​യി​രു​ന്നു ഫെ​ഡ​റ​ർ. ഇ​തി​നി​ടെ ര​ണ്ടു​ ത​വ​ണ വിം​ബ്​​ൾ​ഡ​ണി​ലും ഒ​രി​ക്ക​ൽ യു.​എ​സ്​ ഒാ​പ​ണി​ലും ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. എ​ന്നാ​ൽ, നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ എ​ന്ന വ​ന്മ​തി​ൽ ത​ട്ടി പ​ഴ​യ ശൗ​ര്യം അ​വ​സാ​നി​ച്ചു. എ.​ടി.​പി റാ​ങ്കി​ങ്ങി​ൽ ഏ​റെ പി​ന്നി​ലു​മാ​യി. ഇ​തി​നി​ടെ, ക​ഴി​ഞ്ഞ വ​ർ​ഷം കാ​ൽ​മു​ട്ടി​ലെ പ​രി​ക്കു​കാ​ര​ണം ആ​റു മാ​സ​ത്തി​ലേ​റെ വി​ശ്ര​മ​വും. ആ​രാ​ധ​ക​ർ​പോ​ലും ഫെ​ഡ​റ​റെ അ​വി​ശ്വ​സി​ച്ച നാ​ളു​ക​ൾ. എ​ന്നാ​ൽ, ഇ​ക്ക​ഴി​ഞ്ഞ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ ആ ​തി​രി​ച്ചു​വ​ര​വി​നു​ മു​ന്നി​ൽ ലോ​കം ന​മി​ച്ചു. റാ​ഫേ​ൽ ന​ദാ​ലി​നെ വീ​ഴ്​​ത്തി ക​രി​യ​റി​ലെ 18ാം ഗ്രാ​ൻ​ഡ്​​സ്ലാം സ്വ​ന്ത​മാ​ക്കി​യ ഫെ​ഡ​റ​ർ, വീ​ണ്ടും ഞെ​ട്ടി​ച്ചു. 

ത​നി​ക്ക്​ വ​ഴ​ങ്ങാ​ത്ത ​ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ​നി​ന്ന്​ പി​ന്മാ​റി വിം​ബ്​​ൾ​ഡ​ണി​ലെ പു​ൽ​കോ​ർ​ട്ടി​ൽ കാ​ണാ​മെ​ന്നാ​യി വാ​ഗ്​​ദാ​നം. ഇ​വി​ടെ വീ​ണ്ടും ക​ള​മു​ണ​ർ​ന്ന​പ്പോ​ൾ വാ​ക്കു​പാ​ലി​ച്ചു. ആ​ൻ​ഡി മ​റെ​യും ദ്യോ​കോ​വി​ചും ന​ദാ​ലു​മെ​ല്ലാം പാ​തി​വ​ഴി​യി​ൽ വീ​ണ​പ്പോ​ൾ കോ​ർ​ട്ടി​ലെ ച​തി​ക്കു​ഴി​യി​ൽ വീ​ഴാ​തെ കു​തി​ച്ച ഫെ​ഡ​റ​ർ ടൂ​ർ​ണ​മ​െൻറി​ൽ ഒ​രു സെ​റ്റ്​ പോ​ലും കൈ​വി​ടാ​തെ കി​രീ​ട​​ത്തി​ലേ​ക്ക്. 1976ലെ ​​ബ്യോ​ൺ​ബോ​ർ​ഗി​​െൻറ ജ​യ​ത്തി​നു ശേ​ഷം ഒ​രു സെ​റ്റു​​പോ​ലും ക​ള​യാ​തെ ഒാ​ൾ​ഇം​ഗ്ല​ണ്ടി​ൽ ചാ​മ്പ്യ​നാ​യ ആ​ദ്യ താ​ര​വു​മാ​യി ഫെ​ഡ്​ എ​ക്​​സ്​​പ്ര​സ്. 

ആ​ദ്യ സെ​റ്റി​ൽ ര​ണ്ടു​ ബ്രേ​ക്ക്​ പോ​യ​ൻ​റ്​ നേ​ടി​യാ​ണ്​ ഫെ​ഡ​റ​ർ തി​രി​ച്ചെ​ത്തി​യ​ത്. സി​ലി​ചി​​െൻറ ഇ​ര​ട്ട​പ്പി​ഴ​വു​ക​ൾ അ​നു​കൂ​ല​മാ​യി. ര​ണ്ടാം സെ​റ്റി​ൽ 3-0ത്തി​ന് ഫെ​ഡ​റ​ർ​ ലീ​ഡ്​ ചെ​യ്യ​വെ​യാ​ണ് സിലിച്​ കാൽ​പാദത്തിലെ വേദനയുമായി ​വൈദ്യ സഹായം തേടിയത്​. മൂന്നാം സെറ്റിൽ വേദന കടിച്ചമർത്തി ​ക്രൊയേഷ്യൻതാരം കളിച്ചെങ്കിലും ഫെഡററുടെ ചരിത്രയാത്ര തടയാനായില്ല.

COMMENTS