Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫെ​ഡ​റ​ർ x ന​ദാ​ൽ...

ഫെ​ഡ​റ​ർ x ന​ദാ​ൽ മത്സരം; സാ​ക്ഷി​യാ​യി റെ​ക്കോ​ഡ്​ കാ​ണി​ക​ൾ

text_fields
bookmark_border
ഫെ​ഡ​റ​ർ x ന​ദാ​ൽ മത്സരം; സാ​ക്ഷി​യാ​യി റെ​ക്കോ​ഡ്​ കാ​ണി​ക​ൾ
cancel

കേ​പ്​​ടൗ​ൺ: റോ​ജ​ർ ഫെ​ഡ​റ​റും റാ​ഫേ​ൽ ന​ദാ​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ ഏ​റ്റു​മു​ട്ടു​ം​മു​േ​മ്പ സം​ഘാ​ട​ക​ർ ഒ​ന്നേ പ​റ​ഞ്ഞു​ള്ളൂ. റെ​ക്കോ​ഡ്​ ജ​ന​ക്കൂ​ട്ട​മെ​ത്തും. വാ​ക്ക്​ അ​ക്ഷ​രം​പ്ര​തി ശ​രി​യാ​യി. ഫെ​ഡ​റ​ർ ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റി മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്​ ടെ​ന്നി​സ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​ക്കൂ​ട്ടം (51,954 പേ​ർ). ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മെ​ക്​​സി​കോ സി​റ്റി​യി​ൽ ഫെ​ഡ​റ​റും അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നെ​ത്തി​യ കാ​ണി​ക​ളു​ടെ റെ​ക്കോ​ഡാ​ണ്​ (42,517) ത​ക​ർ​ന്ന​ത്.

ആ​റ്​ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട്​ സ​മാ​ഹ​ര​ണ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച ‘മാ​ച്ച്​ ഇ​ൻ ആ​ഫ്രി​ക്ക’ പ്ര​ദ​ർ​ശ​ന മ​ത്സ​രം വ​ഴി 35 ല​ക്ഷം ഡോ​ള​ർ (25 കോ​ടി രൂ​പ) ക​ണ്ടെ​ത്തി. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​മെ​ന്നാ​യി​രു​ന്നു ഫെ​ഡ​റ​റു​ടെ പ്ര​തി​ക​ര​ണം.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​രി കൂ​ടി​യാ​യ അ​മ്മ​ ലി​നെ​റ്റ്​ ഫെ​ഡ​റ​റി​നൊ​പ്പ​മാ​യി​രു​ന്നു ഫെ​ഡ​റ​ർ എ​ത്തി​യ​ത്. ന​ദാ​ലി​നെ​തി​രെ 6-4, 3-6, 6-3 സ്​​കോ​റി​ന്​ ഫെ​ഡ​റ​ർ ജ​യി​ച്ചു. ഡ​ബ്​​ൾ​സി​ൽ ​ഫെ​ഡ​റ​റി​ന്​ കൂ​ട്ടാ​യി ബി​ൽ​ഗേ​റ്റ്​​സും, ന​ദാ​ലി​ന്​ കൂ​ട്ടാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഹാ​സ്യ​താ​രം ട്രെ​വ​ർ നോ​ഹു​മാ​ണ്​ കോ​ർ​ട്ടി​ലി​റ​ങ്ങി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കാ​യി​ക, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും വി.​വി.​ഐ.​പി​ക​ളും അ​ണി​നി​ര​ന്ന​താ​യി​രു​ന്നു ഗാ​ല​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roger federersports newsrafale nadal
News Summary - federer vs nadal in africa -sports bnews
Next Story