ദ്യോകോവിചിനും നദാലിനും കിരീടം
text_fieldsദുബൈ: പുരുഷ ടെന്നിസിലെ ആദ്യ രണ്ട് റാങ്കുകാരായ നൊവാക് ദ്യോകോവിചും റാഫേൽ നദാലും രണ്ട് വ്യത്യസ്ത വൻകരകളിലായി കിരീടം ചൂടി. ദുബൈ ചാമ്പ്യൻഷിപ്പിൽ ഗ്രീസിെൻറ സ്റ്റിഫാനോസ് സിറ്റ്സിപാസിനെ 6-3, 6-4ന് തോൽപിച്ചാണ് ഒന്നാം റാങ്കുകാരനായ ദ്യോകോ കരിയറിലെ 79ാം കിരീടം അലമാരയിലെത്തിച്ചത്.
സീസണിൽ ഇതുവരെ 21 മത്സരങ്ങൾ പരാജയമറിയാതെ പൂർത്തിയാക്കി സെർബിയൻ താരത്തിെൻറ ദുബൈയിലെ അഞ്ചാം കിരീടമാണിത്. എ.ടി.പി കപ്പിലും ആസ്ട്രേലിയൻ ഓപണിലും ജേതാവായ ദ്യോകോയുടെ 2020ലെ മൂന്നാം കിരീടമാണിത്.
അതേസമയം ലോക രണ്ടാം നമ്പർ താരമായ നദാൽ മെക്സിക്കോ ഓപൺ ഫൈനലിൽ ടെയ്ലർ ഫ്രിസിനെ 6-3, 6-2ന് തോൽപിച്ചാണ് ഇൗ വർഷത്തെ ആദ്യ കിരീടം നേടിയത്. നദാലിെൻറ മൂന്നാം മെക്സിക്കോ ഓപണും കരിയറിലെ 85ാം കിരീടവുമാണിത്.
